പുറപ്പെടാനൊരുങ്ങവെ വിമാനത്തിനുള്ളില്‍ പുക; ദുബൈയിലേക്കുള്ള വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി

പറന്നുയരാന്‍ തയ്യാറെടുക്കവെ വിമാനത്തിനുള്ളില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനം വൈകി. റഷ്യയിലെ സെന്റ്പീറ്റേഴ്‍സ്‍ബര്‍ഗില്‍ നിന്ന് ദുബൈയിലേക്കുള്ള ഇ.കെ 176 വിമാനത്തിലാണ് പുക കണ്ടെത്തിയത്. തുടര്‍ന്ന് പറന്നുയരാനുള്ള തീരുമാനം റദ്ദാക്കി പൈലറ്റുമാര്‍ വിമാനം റണ്‍വേയില്‍ നിന്ന് മാറ്റുകയായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തിറക്കി. തുടര്‍ന്ന് റഷ്യന്‍ ഏവിയേഷന്‍ അധികൃതരും വിമാനത്താവളത്തിലെ ഫയര്‍ സേഫ്റ്റി വിഭാഗവും വിമാനത്തില്‍ പരിശോധന നടത്തി. അന്വേഷണം പൂര്‍ത്തിയായ ശേഷം വിമാനം പുറപ്പെട്ടുവെന്ന് എമിറേറ്റ്സ് അറിയിച്ചു.

‘പരിശോധനകളെല്ലാം പൂര്‍ത്തിയായ ശേഷം യാത്രക്കാരെ തിരികെ വിമാനത്തില്‍ കയറ്റുകയും കുറച്ച് സമയം വൈകി സര്‍വീസ് നടത്തുകയും ചെയ്തു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്നത്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല’ – എമിറേറ്റ്സ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!