വാഹനം പാലത്തിൽ നിന്ന് താഴേക്ക് പതിച്ചു; മൂന്ന് മലയാളികളുൾപ്പെടെ 5 മരണം

ഖത്തറിലെ അല്‍ഖോറിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരുടെ സുഹൃത്തുക്കളായ തമിഴ്‌നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍, പ്രവീണ്‍കുമാര്‍ ശങ്കര്‍ എന്നിവരും അപകടത്തില്‍ മരിച്ചു. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ ഗുരുതരമായ പരുക്കുകളോടെ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി അല്‍ഖോറിലെ ഫ്‌ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനം പാലത്തില്‍ നിന്ന് താഴെ വീണത് അപകടത്തിന്റെ ആഘാതം കൂട്ടി. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. റോഷിൻ ജോൺ ഷപൂർജി പള്ളൻജി കമ്പനിയിലെ ജീവനക്കാരനാണ്. ഖത്തറിലെ പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലിൽ താൽക്കാലിക ജീവനക്കാരിയാണ് നാഗലക്ഷ്മി.

ചൊവ്വാഴ്ച ഖത്തറില്‍ നിന്ന് ബഹറൈനിലേക്കുള്ള യാത്രക്കിടെ സൗദിയില്‍ വെച്ച് നാലംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മലപ്പുറം മേല്‍മുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുന്‍ (34), കോട്ടയം മണ്ണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിന്‍ എബി (41) എന്നിവരുടെ മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മലയാളി സമൂഹം മോചിതരാകും മുന്‍പേയാണ് 5 പേരുടെ മരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!