ജിദ്ദയിലെ അമേരിക്കൻ കോണ്‍സുലേറ്റിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

സൌദിയിലെ ജിദ്ദയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കോണ്‍സുലേറ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് മേർ മരിച്ചതായി മക്ക മേഖല പൊലീസ് അറിയിച്ചു. അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

അമേരിക്കൻ കോണ്സുലേറ്റ് കെട്ടിടതത്തിന് സമീപം കാറിൽ വന്നിറങ്ങിയ ആളുടെ കയ്യിൽ സുരക്ഷ ഉദ്യോഗസ്ഥർ തോക്ക് കണ്ടെത്തുകയായിരുന്നു. ഇയാളെ നേരിടുന്നതിനിടെ സുരക്ഷാ ജീവനക്കാരും അക്രമിയും തമ്മിൽ വെടിവെക്കുകയായിരുന്നു.

ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് 6.45ന് ആയിരുന്നു ആക്രമണം. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കോണ്‍സുലേറ്റ് താത്കാലികമായി അടച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!