മിനായിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് വർധിച്ചു; മിനയിലെ പ്രത്യേക ക്രമീകരണങ്ങൾ കാണാം – വീഡിയോ

ഹജ്ജ് കർമ്മങ്ങൾക്കായി മിനയിലേക്ക് വരുന്ന തീർഥാടകരുടെ ഒഴുക്ക് വർധിച്ചു. ഇന്ന് ഉച്ചക്ക് മുമ്പ് തന്നെ ഹാജിമാർ മിനായിലേക്ക് എത്തി തുടങ്ങിയിരുന്നു. നാളെ മുതൽ മിന കൂടുതൽ സജീവമാകും. മുഴുവൻ തീർഥാടകരും ദുൽഹജ്ജ് എട്ട് ആയ നാളെ (തിങ്കളാഴ്ച) മിനയിലെത്തി അവിടെ താമസിക്കും. അർധ രാത്രിക്ക് ശേഷം ഹാജിമാർ മിനയിൽ നിന്നും അറഫയിലേക്ക് നീങ്ങി തുടങ്ങും.

 

 

 

അതീവ സുരക്ഷാ വലയത്തിലാണ് മിന. പർവതങ്ങളിലുൾപ്പെടെ സേനെയെ വിന്യസിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും ശക്തമാണ്. ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടാൻ പൂർണ സജ്ജമാണ് സുരക്ഷ ഉദ്യോഗസ്ഥർ.

 

 

ഇതാദ്യമായി സ്വയം ഓടുന്ന ബസുകളുടേ സേവനവും ഹാജിമാർക്ക് ഇത്തവണ ലഭിക്കും. അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കുള്ള നാല് കിലോമീറ്റർ ദൈർഘ്യത്തിലാണ് ഈ സെൽഫ് ഡ്രൈവ് ബസ് സർവീസ്. 11 പേർക്ക് വരെ ഇതിൽ ഒരേ സമയം സഞ്ചരിക്കാം.

 

 

ഹജ്ജിനെത്തിയ ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ആശുപത്രികളിൽ കഴിയുന്ന തീർഥാകരേയും ഹജ്ജ് ഉംറ മന്ത്രാലയം ആരോഗ്യ വകുപ്പുമായി ചേർന്ന് അറഫയിലെത്തിക്കും. വൻ ക്രമീകരണങ്ങളാണ് അറഫയിലെ ജബലു റഹ്മ ആശുപത്രിയിലും ഒരുക്കിയിട്ടുള്ളത്.

 

 

ഏത് ദുർഘട പ്രദേശങ്ങളിലേക്കും കയറി ചെന്ന് അടിയന്തിര ആരോഗ്യ സേവനം നൽകുന്ന ആംബുലൻസാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മിഡീലീസ്റ്റിൽ ആദ്യമായാണ് ഇത്തരം ആംബുലൻസിൻ്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.

 

പുണ്യ സ്ഥലങ്ങളിൽ 3500 ലധികം സ്കൌട്ട് വളണ്ടിയർമാരുടെ സേവനവും തീർഥാടകർക്ക് ലഭിക്കും. ഹജ്ജിന് വേണ്ടി പ്രത്യേകം പരിശീലനം നേടിയവരാണിവർ.

 

 

ഹാജിമാരെയും വഹിച്ച് പുണ്യ സ്ഥലങ്ങളിലെത്തുന്ന വാഹനങ്ങളുടെ പെർമിറ്റുകൾ നിരീക്ഷിക്കാൻ പ്രത്യേക ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളും ഇത്തവണയുണ്ട്. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനത്തിനായി ഒരുക്കിയിട്ടുള്ളത് 24,000 ത്തോളം ബസുകളാണ്.

 

.കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.



വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!