ഹജ്ജ് കർമ്മത്തിനായി തീർഥാകർ മിനായിലെ തമ്പുകളിലെത്തി തുടങ്ങി; സർവ സജ്ജമായി മിന താഴ്വര – വീഡിയോ

വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ഹാജിമാർ മിനായിലെ തമ്പുകളിലെത്തി തുടങ്ങി. ഇന്ന് തന്നെ ഇന്ത്യൻ ഹാജിമാരും മിനായിലേക്ക് പുറപ്പെടും. തിങ്കളാഴ്ച (ദുൽഹജ്ജ്) എട്ടിന് രാത്രി മുഴുവൻ തീർഥാടകരും മിനായിൽ രാപ്പാർക്കും. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മുഴുവൻ ഹാജിമാർ അറഫയിലേക്ക് നീങ്ങി തുടങ്ങും.

ചൊവ്വാഴ്ച ഉച്ചക്ക് മുന്നെ മുഴുവൻ ഹാജിമാരും അറഫിയിലെത്തും. സൂര്യാസ്തമനം വരെ അറഫയിൽ പ്രാർഥനകളുമായി ഹാജിമാർ കഴിഞ്ഞ് കൂടും. ബസിലും, മെട്രോ ട്രെയിനിലുമായാണ് ഹാജിമാരെ അറഫിയിലേക്കെത്തിക്കുക.

രോഗികളായ ഹാജിമാരെ ആംബുലൻസുകളിൽ അറഫിയിലേക്ക് കൊണ്ട് പോകും. അറഫയിൽ എത്തിയില്ലെങ്കിൽ ഹജ്ജ് നഷ്ടമാകും. ഇക്കാരണത്തലാണ് രോഗികളെ പോലും അറഫയിലേക്ക് കൊണ്ട് പോകുന്നത്. ഇതിനായി മക്കയിലും മദീനയിലും വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ കഴിയുന്ന തീർഥാടകരെ അറഫിയിലെ ജബലു റഹ്മ ആശുപത്രിയിലെത്തിച്ചു.

 

ഹാജിമാർ മിനായിലെത്തുന്നു. വീഡിയോ കാണാം…

 

ദുൽഹജ്ജ് ഏഴാം ദിവസമായ ഇന്ന് (ഞായറാഴ്ച) മക്കയിലെ ഹറം പള്ളിയിൽ കഅബ ത്വവാഫ് ചെയ്യാനായി എത്തുന്ന തീർഥാകരെ കൊണ്ട് മതാഫ് നിറഞ്ഞു.

 

 

മദീനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തീർഥാടകരെ ഇന്നലെ ആംബുലൻസുകളിൽ മക്കയിലെത്തിച്ചു. ശേഷം ഹജ്ജിൻ്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കുന്നതിനായി അറഫയിലെ ജബലു റഹ്മ ആശുപത്രിയിലെത്തിച്ചു. 27 ആംബുലൻസുകളിലായി 16 തീർഥാടകരെയാണ് ഇന്ന് മദീനയിൽ നിന്ന് പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവന്നത്. ഇവരെ അനുഗമിച്ചു കൊണ്ട് 7 സപ്പോർട്ടിംഗ് വാഹനങ്ങളും പ്രത്യേക മെഡിക്കൽ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

 

 

ഏത് അടിയന്തിര ഘട്ടങ്ങളേയും നേരിടാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

 

 

ശക്തമായ സുരക്ഷാ വലയത്തിലാണ് പുണ്യ സ്ഥലങ്ങൾ. പൊതു സുരക്ഷ വകുപ്പ്, ഹജ്ജ് സുരക്ഷ വകുപ്പ്, മിലിട്ടറി തുടങ്ങിയവയുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിൽ മിനയും പുണ്യ സ്ഥലങ്ങളും സുരക്ഷിതമാണ്. പുണ്യ സ്ഥലങ്ങളിൽ ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!