ഹാജിമാർ നാളെ മിനായിലേക്ക് പുറപ്പെടും; മദീനയിൽ ചികിത്സയിലുള്ള ഹാജിമാരെ ആംബുലൻസുകളിൽ മക്കയിലെത്തിച്ചു – വീഡിയോ
ഹജ്ജ് കർമത്തിനെത്തിയ ശേഷം വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ മദീനയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഹാജിമാരെ മക്കയിലെത്തിച്ചു. 27 ആംബുലൻസുകളിലായി 16 തീർഥാടകരെയാണ് ഇന്ന് മദീനയിൽ നിന്ന് പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവന്നത്. ഇവരെ അനുഗമിച്ചു കൊണ്ട് 7 സപ്പോർട്ടിംഗ് വാഹനങ്ങളും പ്രത്യേക മെഡിക്കൽ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
മദീന നഗരത്തിലെത്തിയ മൊത്തം 8,33,000 തീർഥാടകരിൽ 45,000-ലധികം തീർഥാടകർക്ക് മെഡിക്കൽ സേവനങ്ങൾ നൽകിയിട്ടുണ്ടെ്. ഇത് വരെ മദീനയിലെത്തി ഹാജിമാരിൽ 7,98,000 പേരും ഇന്നലെ (വെള്ളിയാഴ്ച) യോടെ മക്കയിലെത്തി. ശേഷിക്കുന്നത് 34,700 തീർഥാകരാണ്. അവരും ഇന്നത്തോോടെ മക്കയിലെത്തും.
استعداداً لأداء الفريضة.. تفويج الحجاج المنومين من المدينة المنورة إلى المشاعر المقدسة
تصوير: فيصل الرويشد#معكم_باللحظةhttps://t.co/o5Lt5Ruoyc pic.twitter.com/z8wlrdAYiv— أخبار 24 (@Akhbaar24) June 24, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273