നിബന്ധനകളില്‍ ഇളവ്; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ അവസരമൊരുങ്ങി. നേരത്തെയുണ്ടായിരുന്ന നിബന്ധനകളിൽ കർണാടക സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് പിതാവിനെ കാണാൻ അബ്ദുൽ നാസർ മഅദ്നിക്ക് കേരളത്തിലേക്ക് വരാൻ വഴിതെളിഞ്ഞത്.

സുരക്ഷ ജീവനക്കാരുടെ എണ്ണത്തിലും കെട്ടിവെക്കാൻ നിർദേശിച്ച തുകയിലും ഇളവുണ്ടാവുമെന്നാണ് റിപ്പോർട്ട്. 12 പൊലീസുകാർ മാത്രമായിരിക്കും മഅദ്നിയെ അനുഗമിക്കുകയെന്നാണ് സൂചന.

തിങ്കളാഴ്ച ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തുന്ന മഅദ്നി 12 ദിവസം ഇവിടെ തുടരും. പിതാവിനെ കാണാൻ നാട്ടിലെത്താൻ മഅദ്നിക്ക് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.

20 പൊലീസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്നായിരുന്നു ബിജെപി അധികാരത്തിലിരിക്കെ കർണാടക പൊലീസ് അറിയിച്ചിരുന്നത്. ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താൽ ഒരു കോടിയോളം ചെലവ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങളിലാണ് കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവ് വരുത്തിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!