ഹാന്‍ഡ് ബ്രേക്ക് ഇട്ടില്ല, ജീപ്പ് പിന്നിലേക്ക് പാഞ്ഞു, അപകടം ഒഴിവായത് തലനാരിഴക്ക് – വീഡിയോ

കാര്‍ പോലെയുള്ള വാഹനങ്ങളില്‍ ഹാന്‍ഡ് ബ്രേക്കുകള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണെന്ന് വാഹനമോടിക്കുന്ന എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഫസ്റ്റ് ഗിയറില്‍ ഇട്ടാല്‍ പോലും ഹാന്‍ഡ് ബ്രേക്കിന്റെ സഹായമില്ലാതെ വാഹനം പലപ്പോഴും നില്‍ക്കാറുമില്ല. ഹാന്‍ഡ് ബ്രേക്കിന്റെ അഭാവം മൂലം ഉണ്ടായിട്ടുള്ള അപകടങ്ങളും നമ്മള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അപകട വീഡിയോ പങ്കുവെച്ച് ഹാന്‍ഡ് ബ്രേക്കിന്റെ പ്രാധാന്യം അറിയിച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

കേന്ദ്ര മോട്ടോര്‍ വാഹനനിയമം 96-ാം അനുഛേദം അനുസരിച്ച് മോട്ടോര്‍ സൈക്കിളുകള്‍, മൂന്ന് ചക്രമുള്ള ഇന്‍വാലിഡ് ക്യാരേജ്, റോഡ് റോളര്‍ എന്നീ വാഹനങ്ങള്‍ക്ക് ഒഴികെ സര്‍വീസ് ബ്രേക്ക് കൂടാതെ പാര്‍ക്കിങ്ങ് ബ്രേക്കുകള്‍ അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, പലപ്പോഴും വളരെ ലാഘവത്തോടെ മാത്രമാണ് ഹാന്‍ഡ് ബ്രേക്കിനെ നമ്മള്‍ ഒരോരുത്തരും പരിഗണിക്കുന്നത് എന്നതാണ് വസ്തുത.

ഹാന്‍ഡ് ബ്രേക്കുകള്‍ കൃത്യമായി പരിപാലിക്കാതിരിക്കുകയും അതുകൊണ്ടുതന്നെ ഇത് പ്രവര്‍ത്തിക്കാതിരിക്കുന്ന സാഹചര്യം പോലും പല വാഹനങ്ങളിലും കണ്ടിട്ടുണ്ട്. ഹാന്‍ഡ് ബ്രേക്കിന്റെ കേബിള്‍ പൊട്ടിക്കഴിഞ്ഞാല്‍ അത് മാറ്റിയിടാന്‍ പോലും മടിക്കുന്ന ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. കൃത്യമായി പരിപാലിക്കാത്തതിനാല്‍ തന്നെ മുഴുവനായി വലിച്ചാല്‍ പോലും വാഹനം ലോക്കായി നില്‍ക്കാത്ത കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും നമ്മുക്ക് ചുറ്റിലുമുണ്ട്.

 

വാഹനം നിര്‍ത്തി ഇറങ്ങുന്നതിന് മുമ്പ് ഹാന്‍ഡ് ബ്രേക്ക് വലിക്കണമെന്ന സാമാന്യ നടപടി പലിക്കപ്പെടേണ്ടതാണ്. വാഹനമോടിക്കുന്ന ഒരാള്‍ ഒരുകാരണവശാലും മറക്കാന്‍ പാടില്ലാത്ത ഒന്നാണിത്. പരന്ന പ്രതലത്തില്‍ ആയതുകൊണ്ട് വാഹനം ഉരുണ്ടുപോകാന്‍ സാധ്യതയില്ലെന്ന ധാരണ തെറ്റാണ്. ചെറിയ ഒരു അശ്രദ്ധയെ തുടര്‍ന്ന് എത്ര വലിയ ദുരന്തമാണ് ഉണ്ടാകുന്നതെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണിത്.

ഒരു ജീപ്പ് നിര്‍ത്തിയിടത്തു നിന്ന് പിന്നിലേക്ക് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. അല്‍പ്പം കുത്തനെയുള്ള സ്ഥലത്തുനിന്നും വാഹനം പിന്നിലേക്ക് ഉരുണ്ട് പോകുന്നതും അത് റോഡിലേക്ക് ഇറങ്ങുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. റോഡിലിറങ്ങിയ വാഹനം തിരിഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കയറുന്നത് വീഡിയോയില്‍ കാണാം. വാഹനം പിന്നിലേക്ക് ഉരുണ്ട് തുടങ്ങിയപ്പോള്‍ തന്നെ അത് നിര്‍ത്താന്‍ ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ വേഗത കൂടിയതോടെ ഇത് സാധിക്കാതെ വരുന്നതും വീഡിയോയിലുണ്ട്.

നിര്‍ത്തിയ വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടശേഷം പുറകോട്ട് ചെരിവുള്ള പ്രതലമാണെങ്കില്‍ ഫസ്റ്റ് ഗിയറിലും മുന്നിലേക്ക് ചെരിവുള്ള പ്രതലമാണെങ്കില്‍ റിവേഴ്‌സ് ഗിയറിലുമാണ് ഇടേണ്ടത്. അധികം ചെറിഞ്ഞ പ്രദേശങ്ങളില്‍ ഒരു കട്ടവെച്ച് ലോക്ക് ചെയ്യുന്നതും നല്ലതാണ്. ചെറിയ ഒരു അശ്രദ്ധ കൊണ്ട് എത്ര വലിയ അപകടമാണ് ഉണ്ടാകുന്നതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഈ വീഡിയോയില്‍ കാണുന്നത് പോലെ ഭാഗ്യം എപ്പോഴും കടാക്ഷിക്കണമെന്നില്ല.

 

എംവിഡി പുറത്ത് വിട്ട വീഡിയോ കാണാം…

 


കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!