ജൂണിലെ ശമ്പളം പെരുന്നാളിന് മുമ്പ് വിതരണം ചെയ്യുമെന്ന് അധികൃതര്‍
കുവൈത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പെരുന്നാള്‍ അവധിക്ക് മുമ്പ് ജൂണ്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്തെ 2023 – 2024 സാമ്പത്തിക വര്‍ഷത്തെ പുതിയ ബജറ്റിന്റെ ചര്‍ച്ചകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ തന്നെ ബജറ്റിന്റെ പ്രമേയങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെരുന്നാള്‍ അവധി ആറ് ദിവസം
കുവൈത്തില്‍ ആറ് ദിവസത്തെ പെരുന്നാള്‍ അവധിയാണ് ബലി പെരുന്നാളിന് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും,
അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273