യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയര്‍ന്നു

ദുബൈ: തിങ്കളാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍  ഇന്ത്യൻ രൂപയുടെ മൂല്യം  യുഎസ് ഡോളറിനെതിരെ ഏഴ് പൈസ ഉയർന്ന് 82.40 ആയി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം 22.45 ആയി.

 

ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 82.45 ൽ ആരംഭിച്ച രൂപയുടെ മൂല്യം 82.40 ആയി ഉയർന്നു. വെള്ളിയാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ യു.എസ് ഡോളറിനെതിരെ 82.47 ആയിരുന്നു രൂപയുടെ മൂല്യം. ഇന്ന് 7 പൈസയുടെ നേട്ടം രേഖപ്പെടുത്തി 82.40-ല്‍ എത്തി.

 

 

ആഗോള എണ്ണവില ബാരലിന് 1.12 ശതമാനം ഇടിഞ്ഞ് 73.95 ഡോളറിലെത്തി.

 

സ്ഥിരമായ പണപ്പെരുപ്പത്തിനിടയിൽ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും പലിശ നിരക്കുകൾ തീരുമാനിക്കുന്നതിനാല്‍ ഈയാഴ്ച വലിയ മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സിലെ ട്രഷറി മേധാവി അനിൽ കുമാർ ബൻസാലി പറഞ്ഞു. പറഞ്ഞു.

 

ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 77.32 പോയിന്റ് അഥവാ 0.12 ശതമാനം ഉയർന്ന് 62,702.95 എന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി 27.85 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 18,591.25 ലെത്തി.

 

Share
error: Content is protected !!