ഒരു റൺവേയിൽ രണ്ട് വിമാനങ്ങൾ; ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
ടേക്ക് ഓഫിനിടെ യാത്ര വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, വൻ ദുരന്തം ഒഴിവായി. ജപ്പാനിലെ ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിലാണ് സംഭവം. ഇവാ എയറിന്‍റെ യാത്രാ വിമാനവും തായ് എയര്‍വേയ്സിന്‍റെ യാത്രവിമാനവുമാണ് കൂട്ടിയിടിച്ചത്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിയോടെയാണ് സംഭവം.
ഇരു വിമാനങ്ങളും ഒരേ സമയത്ത് ഒരേ റണ്‍വേയിലേക്ക് എത്തുകയായിരുന്നു. സംഭവത്തില്‍ തായ് വിമാനത്തിന്‍റെ ചിറക് ഒടിഞ്ഞിട്ടുണ്ട്. അവശിഷ്ടങ്ങള്‍ റണ്‍വയില്‍ നിന്ന് തന്നെ കണ്ടെത്തിയെന്നാണ് വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകളില്‍ വ്യക്തമാവുന്നത്.
ഇവാ എയറിന്‍റെ 2618 ടി ഡബ്ല്യു വിമാനത്തില്‍ 207ഉം തായ് എയര്‍വേയ്സിന്‍റെ ടിഎച്ച്എഐ ബി കെ വിമാനത്തില്‍ 264 യാത്രക്കാരുമാണുണ്ടായിരുന്നത്. ഗുരുതര പിഴവിന് കാരണമായതെന്താണെന്ന് ഇത് വരെ ടോക്കിയോ ഏവിയേഷന്‍ ഓഫീസ് വിശദീകരിച്ചിട്ടില്ല. നാല് റണ്‍വേകളുള്ള വിമാനത്താവളത്തില്‍ അപകടമുണ്ടായ റണ്‍വേ അടച്ചിരിക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബാങ്കോക്കിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു തായ് വിമാനം. ഇവാ എയര്‍വേയ്സിന്‍റെ വിമാനത്തിന്‌റെ പിൻ ഭാഗത്ത് തായ് വിമാനം ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എയര്‍ബസ് എ 330 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇരുവിമാനത്തിനും 250 യാത്രക്കാരെയും 14 ക്രൂ അംഗങ്ങളേയും ഉൾകൊള്ളാൻ ശേഷിയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273