വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം.
വിദേശത്തേയ്ക്ക് പോകുന്നതിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ എറണാകുളം വിജിലൻസ് യൂണിറ്റിന് അന്വേഷണത്തിന് നിർദേശം നൽകുമെന്ന് വിജിലൻസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273