സൗദിയിൽ ഐ.സി.എഫ് പ്രവർത്തകൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം ഇന്ന് തന്നെ മറവ് ചെയ്യും
സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ഐക്കരപ്പടി പുത്തൂപാടം സ്വദേശി പൂളക്കുളങ്ങര സൈദലവി (51) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സ തേടിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. 30 വർഷത്തോളമായി ജിദ്ദയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ഐ.സി.എഫ് പ്രവർത്തകനായിരുന്നു.
പരേതനായ പൂളക്കുളങ്ങര മൊയ്ദീൻ കുട്ടിയാണ് പിതാവ്. മലപ്പുറം കോണോംപാറ സ്വദേശി സ്വാബിറയാണ് ഭാര്യ. മക്കൾ: ഷഹീദ, സൗഫിയ, സമീറ, ശഹീദ്, സഫ്ഗാന.
മരുമക്കൾ: അബ്ദുറഹ്മാൻ തലപ്പാറ, യാസിർ വഴിക്കടവ്, മുനീർ കുറ്റിപ്പാല.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് (ശനിയാഴ്ച) ഇശാക്ക് മൃതദേഹം ജിദ്ദയിലെ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ ഐ.സി.എഫ് വെൽഫെയർ സമിതി കൺവീനർ അബൂബക്കർ ഐക്കരപ്പടി, മുഹമ്മദ് മുസ്തഫ എന്നിവർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273