പൂട്ടിപ്പോയ കമ്പനികളിലെ പ്രവാസികൾക്ക് മറ്റൊരു കമ്പനിയിലേക്ക് ഇഖാമ മാറ്റാന്‍ അവസരമൊരുങ്ങുന്നു
പൂട്ടിപ്പോയ കമ്പനികളില്‍ നിന്ന് തങ്ങളുടെ ഇഖാമ മാറ്റാൻ കുവൈത്തിലെ പ്രവാസികള്‍ക്ക് അവസരമൊരുങ്ങുന്നു. കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെതാണ് പുതിയ തീരുമാനം. തൊഴില്‍ തട്ടിപ്പിനിരയായി കുവൈത്തില്‍ എത്തിയ നൂറുകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഫയലുകള്‍ അടച്ചിരിക്കുന്ന കമ്പനികൾക്ക് കീഴിലുള്ള പ്രവാസി ജീവനക്കാര്‍ക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് റസിഡന്‍സി മാറ്റുവാന്‍ കഴിയും.
മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനം. ഇഖാമ ട്രാൻസ്ഫർ പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൂട്ടിപോവുകയോ , സസ്പെൻഡ് ചെയ്തതോ ആയ കമ്പനിയിൽ വർക്ക് പെർമിറ്റ് നൽകി 12 മാസത്തിൽ കൂടുതൽ കഴിഞ്ഞാൽ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുവാന്‍ അനുവദിക്കും.
അതിനിടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇഖാമ ട്രാൻസ്ഫറിന് മിനിമം 3 വർഷമെങ്കിലും കഴിഞ്ഞിരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കും കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ പുതിയ തീരുമാനം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273