ഹജ്ജ് തീർഥാടകരുടെ വരവ് തുടരുന്നു; കേരളത്തിൽ നിന്നും ജൂൺ 4 മുതൽ പുറപ്പെടും, മലയാളി തീർഥാടകരുടെ മദീന സന്ദർശനം ഹജ്ജിന് ശേഷം

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ 4ന് പുറപ്പെടും. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളി. നിന്നായി 63 വിമാനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള തീർത്ഥാടകർ പുണ്യഭൂമിയിലെത്തുക. കോഴിക്കോട് നിന്നും  കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസും, കൊച്ചിയിൽ നിന്ന് സൌദി എയർലൈൻസുമാണ് ഹജ്ജ് സർവീസ് നടത്തുക. കോഴിക്കോട് നിന്ന് 44 സർവീസുകളും, കണ്ണൂരിൽ നിന്ന് 13 സർവീസുകളും, കൊച്ചിയിൽ നിന്ന് 7 സർവീസുകളുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

 

എയർ ഇന്ത്യ എക്സ്പ്രസിൽ ജൂൺ 4ന് പുലർച്ചെ 1.45ന് കണ്ണൂ​രിൽ നിന്നും  മലയാളി തീർഥാടക  സംഘവുമായി ആദ്യ വിമാനം പറന്നുയരും. അന്ന് തന്നെ 4.25ന് കോഴിക്കോട് നിന്നും എയർ ഇന്ത്യ എകസ്പ്രസും തീർഥാടകരുമായി പുണ്യഭൂമിയിലേക്ക് പുറപ്പെടും. ആദ്യ ദിവസം രണ്ട് സർവീസുകളാണുള്ളത്. 145 പേർ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുക.

 

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ സമയക്രമം:

കൊച്ചിയിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ ഏഴിന് രാവിലെ 11.30നാണ്. സൌദി എയർലൈൻസാണ് കൊച്ചിയിൽ നിന്നും സർവീസ് നടത്തുക.  405 തീർഥാടകരാണ് ആദ്യ വിമാനത്തിൽ കൊച്ചിയിൽ നിന്നും പുറപ്പെടുക. ജൂൺ 9, 10, 12, 14, 21, 25 തിയതികളിലാണ് കൊച്ചിയിൽ നിന്നുള്ള മറ്റ് വിമാനങ്ങൾ.

 

 

കണ്ണൂരിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ സമയക്രമം:

ജൂൺ 6, 7, 8, 11, 12, 13, 14,15, 18, 20, 21, 22 തിയതികളിലാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് വിമാനങ്ങൾ. 145 തീർഥാകടരുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചെറിയ വിമാനമാണ് കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.

 

 

കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ സമയക്രമം:

കോഴിക്കോട് നിന്നും നിന്നും ജൂൺ 22 വരെ ദിവസവും രണ്ട് വിമാനങ്ങൾ വീതം സർവീസ് നടത്തും. കൂടാതെ ജൂൺ 5, 9, 10, 16, 17, 19 തിയതികളിൽ മൂന്ന് വിമാനങ്ങൾ വീതവും കോഴിക്കോട് നിന്ന് തീർഥാടകരുമായി പറക്കും. 145 തീർഥാകടരുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചെറിയ വിമാനമാണ് കണ്ണൂരിൽ നിന്നും സർവീസ് നടത്തുക.

 

മദീന സന്ദർശനവും മടക്കയാത്രയും:

കേരളത്തിൽ നിന്നും ഹജ്ജിന് വരുന്ന തീർഥാടകർ ജിദ്ദ വിമാനത്താവളത്തിലാണ് ഇറങ്ങുക. ശേഷം അവർ മക്കിലേക്ക് പുറപ്പെടും. ഹജ്ജിന് ശേഷമാണ് ഇവർ മദീന സന്ദർശിക്കുക. മദീന സന്ദർശനം പൂർത്തിയാക്കിയ ശേഷം തീർഥാടകർ മദീനയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടും.

ജൂലൈ 13 മുതൽ ആഗസ്റ്റ് 2 വരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യവിമാനം ജൂലൈ 13 ന് വൈകിട്ട് 6.15ന് കോഴിക്കോട് ഇറങ്ങും. അന്ന് തന്നെ രാത്രി 10.45ന് രണ്ടാമത്തെ  വിമാനവും കോഴിക്കോട് മടങ്ങിയെത്തും.

കണ്ണൂരിൽ ആദ്യ വിമാനം മടങ്ങിയെത്തുന്നത് ജൂലൈ 14ന് പുലർച്ചെ 4.30നാണ്. ആഗസ്റ്റ് 2 വരെ കോഴിക്കോടും കണ്ണൂരും ഹാജിമാർ മടങ്ങിയെത്തും. കൊച്ചിയിലേക്കുള്ള ആദ്യ സംഘം മടങ്ങിയെത്തുന്നത് ജൂലൈ 18ന് രാവിലെ 10മണിക്കാണ്. ജൂലൈ 26 വരെ ഇത് തുടരും. ഏഴ് വിമാനങ്ങളിലാണ് കൊച്ചിലേക്ക് തീർഥാടകർ മടങ്ങിയെത്തുക. മടക്കയാത്രക്കായി ആകെ 64 വിമാന സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!