ഹജ്ജ് നിയന്ത്രണം; വിസിറ്റ് വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ മക്കയിലേക്ക് പ്രവേശിക്കാമോ? – മന്ത്രാലയം വിശദീകരിക്കുന്നു

ഹജ്ജ്  നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ (മെയ് 15) മുതൽ മക്കയിലേക്ക് പ്രവേശനം കർശനമായി നിയന്ത്രിച്ച് തുടങ്ങിയെങ്കിലും, വിസിറ്റ് വിസയിലുള്ളവർക്ക് ഉംറ ചെയ്യാൻ മക്കയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇങ്ങിനെ ഉംറക്കെത്തുന്ന സന്ദർശക വിസയിലുള്ളവർ ഉംറ പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത തിയതിയും സമയവും കൃത്യമായി പാലിക്കേണ്ടതാണ്.

സന്ദർശക വിസയുള്ളവർക്ക് ഉംറ ചെയ്യാൻ മാത്രമാണ് മക്കയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളത്. ഹജ്ജിന്റെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനത്തിനു ഇന്നലെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പെർമിറ്റുള്ളവർക്ക്‌ മാത്രമേ മക്കയിലേക്ക് പ്രവേശിക്കാനാകൂ.

ഇന്നലെ (തിങ്കളാഴ്‌ച) മുതൽ, എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ മക്കയിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുമെന്ന് ജനറൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

ഹജ്ജിൻ്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാവർക്കും ബാധകമാണ്. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ അധികൃതർ അനുവദിക്കുന്ന എൻട്രി പെർമിറ്റ് ഉള്ളവരും, മക്ക ഇഖാമ ഉള്ളവർ, ഹജ്ജ്-ഉംറ പെർമിറ്റുള്ളവർ എന്നിവർ ഒഴികെ മറ്റെല്ലാവർക്കും മക്കയിലേക്ക് പ്രവേശിക്കാൻ ഇന്നലെ മുതൽ പെർമിറ്റ്‌ നിര്ബന്ധമാക്കി.

ഗാർഹിക തൊഴിലാളികൾ, സൗദി ഇതര കുടുംബാംഗങ്ങൾ, മക്ക ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾ, സീസണൽ വർക്ക് വിസ ഹോൾഡർമാർ എന്നിവർക്കായി മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾ ഇലക്ട്രോണിക് വഴി നേടാം. ഇതിനുളള അപേക്ഷകൾ സ്വീകരിച്ച്‌ തുടങ്ങിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു. ഹിജ്റ 1444-ലെ ഹജ്ജ് സീസണിൽ അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ കരാറുകാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.

പെർമിറ്റെടുക്കാതെ അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച്‌ പിടിക്കപ്പെട്ടാൽ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നവരെ കണ്ടെത്താൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കിയതായും സുരക്ഷ വിഭാഗം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

 

Share
error: Content is protected !!