സിക്ക് ലീവ് എടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി; ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്
കുവൈത്തില്‍ സിക്ക് ലീവ് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായുണ്ടാക്കിയ ആളിന് മൂന്ന് വര്‍ഷം കഠിന തടവ്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചതെന്ന് പ്രാദേശിക ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാജ രേഖ ചമച്ച് അനധികൃതമായി ലീവുകള്‍ സമ്പാദിച്ച കേസുകളില്‍ കോടതി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസില്‍ നേരത്തെ പ്രതിയെ ജാമ്യത്തില്‍ വിടാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു. അവധി എടുക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ദിവസങ്ങളില്‍ ഇയാള്‍ രാജ്യത്തെ ഒരു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അതേസമയം കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273