അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു; സ്‍ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ അറസ്റ്റില്‍

ബഹ്റൈനില്‍ സഭ്യതയ്ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് 25 പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് നടപടിയെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചതനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

സംഭവത്തില്‍ എല്ലാ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്‍തതായി കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

രാജ്യത്തെ പൗരന്മാര്‍ക്കോ താമസക്കാര്‍ക്കോ എന്തെങ്കിലും പരാതികള്‍ അറിയിക്കണമെന്നുണ്ടെങ്കിലോ സഹായം ആവശ്യമുണ്ടെങ്കിലോ 555 എന്ന ഹോട്ട്‍ലെനില്‍ സഹായത്തിനായി ബന്ധപ്പെടാമെന്ന് ഇന്‍വെസ്റ്റിഗേഷന്‍‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!