തൊഴില്‍ നിയമലംഘനം; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്‍ത്താനില്‍ നടത്തിയ വ്യാപക റെയ്‍ഡില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ വിവിധ രാജ്യക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അതേസമയം മതിയായ അനുമതികളില്ലാതെ സ്‍ത്രീകളുടെ സലൂണ്‍ നടത്തിയിരുന്ന മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു. മെഡിക്കല്‍ ക്ലിനിക്കുകളുടേതിന് സമാനമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇവിടെ ഉപഭോക്താക്കളെത്തി വിവിധ സേവനങ്ങള്‍ സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മൂന്ന് വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പിന്നാലെ കുവൈത്ത് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്‍തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!