208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു

ലഹരി വസ്‍തുക്കളുടെ പ്രോത്സാഹനം കണ്ടത്തിയ 208 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഇതുവരെയുള്ള മാസങ്ങളില്‍ പൂട്ടിച്ചതായി ദുബൈ പൊലീസ് അറിയിച്ചു. ലഹരി കടത്തുകാര്‍ക്കും ലഹരി വില്‍പനക്കാര്‍ക്കും എതിരെ ദുബൈ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. 2023ന്റെ ആദ്യ പാദത്തില്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളില്‍ 47 ശതമാനവും അറസ്റ്റ് ചെയ്‍തത് ദുബൈ പൊലീസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 238 കിലോഗ്രാം മയക്കുമരുന്നും അറുപത് ലക്ഷത്തിലധികം ലഹരി ഗുളികകളും പിടിച്ചെടുത്തു. യുഎഇയില്‍ ഉടനീളം ഇക്കാലയളവില്‍ കണ്ടെടുത്ത നിരോധിത ലഹരി വസ്‍തുക്കളുടെ ആകെ അളവിന്റെ 36 ശതമാനം വരും ഇത്. കൊക്കെയ്‍ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, കറുപ്പ്, കഞ്ചാവ്, ഹാഷിഷ്, മറ്റ് ഗുളികകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത ലഹരി വസ്‍‍തുക്കളില്‍ ഉള്‍പ്പെടുമെന്നും ദുബൈ പൊലീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!