സൗദിയിൽ മലിനജലം ഉപയോഗിച്ച് നനച്ച നാല് കൃഷിയിടങ്ങൾ അധികൃതർ നശിപ്പിച്ചു
സൗദിയിൽ മലിനജലം ഉപയോഗിച്ച് ജലസേചനം നടത്തിയ നാല് കൃഷിയിടങ്ങൾ അധികൃതർ നീക്കം ചെയ്തു. മക്കയിലെ അൽ ജാറാനയിലാണ് മലിനജലം ഉപയോഗിച്ച് നനച്ച 4 കൃഷിയിടങ്ങൾ നീക്കം ചെയ്തത്. 55,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള കൃഷിയിടങ്ങളാണ് അധികൃതർ നശിപ്പിച്ചത്.
കിണറുകളിൽ നിന്നും കൃഷിയിടങ്ങൾ നനയ്ക്കുന്ന വെള്ളത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും അവ ആരോഗ്യകാര്യ ലബോറട്ടറികളിൽ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിലൂടെയാണ് മലിനജലം നനക്കാനായി ഉപയോഗിച്ചതായി കണ്ടെത്തിയതെന്ന് മക്കയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഡയറക്ടർ മജീദ് അൽ ഖലീഫ് വ്യക്തമാക്കി.
സുരക്ഷിതമായ മാനദണ്ഡങ്ങൾ പാലിക്കാത്ത കൃഷിയിടങ്ങൾ നീക്കം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഡിസംബറിലും മക്കയിൽ ഇത്തരത്തിൽപ്പെട്ട നിരവധി കൃഷിസ്ഥലങ്ങൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. മക്കയുടെ തെക്ക് ഭാഗത്തുള്ള നിരവധി ഫാമുകളിൽ കാർഷിക മേഖലകളിൽ നിർമ്മിച്ച 8 ഫ്ലാറ്റുകൾ മക്ക മുനിസിപ്പാലിറ്റി നീക്കം ചെയ്തിരുന്നു. കൂടാതെ മക്കയുടെ തെക്ക് ഭാഗത്ത് ഇലച്ചെടികൾ വളർത്തുന്നതിനായി മലിനജലം ഉപയോഗിച്ച് നനച്ച നിരവധി ഫാമുകളും അധികൃതർ കണ്ടെത്തി നശിപ്പിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273