എ.ഐ കാമറ താല്‍ക്കാലികമായി മരവിപ്പിച്ചേക്കുമെന്ന് സൂചന

എ.​ഐ കാ​മ​റ വി​വാ​ദം തീരുന്ന​തു​വ​രെ താ​ല്‍ക്കാ​ലി​ക മ​ര​വി​പ്പി​ക്ക​ല​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ആ​ലോ​ചി​ച്ച്​ സ​ർ​ക്കാ​ർ. ഇ​തി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച വ്യ​വ​സാ​യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷി​ന്റെ റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കൂ. കാ​മ​റ​ക്കു​രു​ക്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം പെ​ട്ട​തോ​ടെ സു​ര​ക്ഷി​ത പി​ൻ​വാ​ങ്ങ​ൽ ആ​ലോ​ച​ന​യാ​ണ്​ സ​ർ​ക്കാ​ർ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

മേ​യ്​ 19 മു​ത​ല്‍ പി​ഴ പി​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. വി​വാ​ദം തീ​രു​ന്ന​തു​വ​രെ താ​ല്‍ക്കാ​ലി​ക​മാ​യി നീ​ട്ടാ​നാ​ണ്​ ആ​ലോ​ച​ന. എ​ന്നാ​ല്‍, അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലി​ന്റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ര്‍ തീ​രു​മാ​നം. വ്യ​വ​സാ​യ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് സ​ര്‍ക്കാ​റി​നെ​തി​രാ​യി റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നാ​കി​ല്ല. മൂ​ന്നു​ദി​വ​സ​ത്തി​ന​കം ന​ല്‍കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റി​പ്പോ​ര്‍ട്ട് നീ​ളു​ന്ന​ത്​ ഉ​ന്ന​ത​ത​ല ച​ര്‍ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന ആ​രോ​പ​ണ​വു​മു​യ​ര്‍ന്നി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ര്‍ക്കാ​റി​ന്​ ര​ക്ഷ​പ്പെ​ടാ​ൻ ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച്​ ഉ​ദ്​​ഘാ​ട​ന​വും നി​രീ​ക്ഷ​ണ​വും തു​ട​ങ്ങി​യ​തി​നൊ​പ്പ​മാ​ണ്​ വി​വാ​ദ​മു​ണ്ടാ​യ​ത്. ക​രാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ള്‍ ലാ​ഭ​വി​ഹി​തം ന​ല്‍കാ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ഇ​തി​ല്‍നി​ന്ന്​ സ​ര്‍ക്കാ​റി​ന്​ പെ​ട്ടെ​ന്ന്​ പി​ന്മാ​റു​ക ദു​ഷ്‌​ക​ര​മാ​ണ്. ജ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ പി​ഴ​ത്തു​ക പി​രി​ച്ചാ​ല്‍ മാ​ത്ര​മേ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ സ്വ​രൂ​പി​ക്കാ​നാ​കൂ. നി​സ്സാ​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ വ​ലി​യ പി​ഴ ചു​മ​ത്തി​യാ​ൽ സ​ർ​ക്കാ​റി​നും പാ​ർ​ട്ടി​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!