കൃത്യസമയത്ത് ശമ്പളം നല്‍കിയില്ല; ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിന് ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പ് പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!