പുതിയ സംരംഭകർക്ക് 7 ആഴ്ചത്തെ ബിസിനസ് പഠനം; പ്രവാസികൾക്കും മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം

പുതിയ സംരംഭകർക്ക് ബിസിനസിന്റെ അടിസ്ഥാന പാഠങ്ങളുമായി ദുബായ് കൾചർ 7 ആഴ്ചത്തെ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. മുബ്തകിർ എന്നു പേരിട്ട കോഴ്സിൽ ബിസിനസ് തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട സമസ്ത വിവരങ്ങളും  പ്രാദേശിക വിപണി പരിജ്ഞാനവും നൽകി മികച്ച സംരംഭകരാകാൻ സഹായിക്കും.

മേയ് 27ന് തുടങ്ങുന്ന കോഴ്സ് ജൂലൈ പകുതി വരെ നീണ്ടുനിൽക്കും. സെപ്റ്റംബർ ആദ്യവാരമാണ് രണ്ടാം ബാച്ചിലേക്ക് പ്രവേശനം. mobtakir.com വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അൽഖൂസ് ക്രിയേറ്റീവ് സോണിന്റെ കീഴിലായിരിക്കും മുബ്തകിർ പദ്ധതി നടപ്പാക്കുക. 14 മൊഡ്യൂളുകളും ശിൽപശാലകളും ഉൾപ്പെടുന്ന ഡിപ്ലോമയ്ക്ക് ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്‌മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡവലപ്‌മെന്റിന്റെ (ദുബായ് എസ്എംഇ) പങ്കാളിത്തത്തോടെയാണ് രൂപം നൽകിയത്.

വ്യത്യസ്ത വ്യവസായ മേഖലകളിൽനിന്നുള്ള സാങ്കേതിക വിദഗ്ധർ ക്ലാസ് എടുക്കും. സംരംഭകരെ ശാക്തീകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുബ്തകിർ പ്രോഗ്രാം എന്ന് ദുബായ് കൾചർ പ്രോജക്ട്‌സ് ആൻഡ് ഇവന്റ്‌സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഖുലൂദ് ഖൂരി പറഞ്ഞു. ഇതിലൂടെ സംരംഭകർക്ക് ആശയങ്ങൾ മികച്ച ബിസിനസ് ആക്കി മാറ്റാം. ഇതുവഴി എമിറേറ്റിന്റെ സാമ്പത്തിക വളർച്ച ശക്തിപ്രാപിക്കുന്നതിനൊപ്പം വൈവിധ്യവൽക്കരണവും ഉറപ്പാക്കാമെന്ന് ദുബായ് എസ്എംഇ ഡപ്യൂട്ടി സിഇഒ സഈദ് മതാർ അൽ മർറി പറഞ്ഞു.

ഇതോടെ കൂടുതൽ സംരംഭകർ ദുബായിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ബിസിനസ് ചെയ്യാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിട്ടും എങ്ങനെ തുടങ്ങണം എന്ന് അറിയാത്തവർക്ക് അനുഗ്രഹമായിരിക്കും ഈ കോഴ്സ്. സംരംഭകത്വം, നവീകരണം, വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്നിവ കേന്ദ്രീകരിച്ചുള്ള മികച്ച 3 ആഗോള നഗരങ്ങളിൽ ഒന്നായി ദുബായ് മാറും. വിദ്യാർഥികൾ, പ്രഫഷണലുകൾ, ചെറുകിട സ്ഥാപന ഉടമകൾ എന്നിവർക്കെല്ലാം കോഴ്സിൽ ചേരാം. മേയ് 20നകം അപേക്ഷിക്കണം. മുൻ പരിചയമോ വൈദഗ്ധ്യമോ ആവശ്യമില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!