സന്ദർശക വിസയിലെത്തുന്നവർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കാൻ ഇക്കാര്യം ശ്രദ്ധിക്കണം
സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യൽ നിർബന്ധം. ഷാർജ, അബൂദബി ഉൾപ്പെടെ മറ്റ് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്ക് ഗ്രേസ് പിരീഡിന്‍റെ ആനുകൂല്യം ലഭിക്കില്ല. മാത്രവുമല്ല കൂടുതൽ ദിവസം യു.എ.ഇയിൽ തങ്ങിയതിന് പിഴ അടക്കേണ്ടതായും വരും.
ദുബൈയുടെ സന്ദർശക വിസയെടുക്കുന്നവർക്ക് മാത്രമേ ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കുകയുള്ളൂ. 30, 60 ദിവസത്തെ വിസക്കാർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാൻ അനുവാദം ലഭിക്കും. എന്നാൽ, ഈ വിസക്കാർ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബൈ വിമാനത്താവളം വഴി തന്നെയായിരിക്കണം. മറ്റ് വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ ശേഷം ദുബൈ വഴി തിരിച്ചു പോയാലും ഗ്രേസ് പിരീഡ് ആനുകൂല്യം ലഭിക്കില്ല.
വിസ കാലാവധി കഴിഞ്ഞ ശേഷം നിൽക്കുന്ന ഓരോദിവസത്തിനും പിഴ അടക്കേണ്ടി വരും. ഒരു ദിവസം അധികം തങ്ങിയാൽ 300 ദിർഹമും തുടർന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിർഹം വീതവുമാണ് പിഴ അടക്കേണ്ടത്. യാത്രക്കാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്തുന്ന സാഹചര്യവും രൂപപ്പെടും. ഗ്രേസ് പിരീഡിനെ കുറിച്ച് അറിവില്ലാത്തതിനാൽ നിരവധി യാത്രക്കാർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങുന്നതായാണ് ട്രാവൽ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273