സുഡാനിൽ നിന്നുള്ള കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും; ഇന്ത്യയിലെത്തിയ മലയാളികൾ കേരളത്തിലേക്ക് പുറപ്പെട്ടു – ചിത്രങ്ങൾ

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. 360 പേരടങ്ങുന്ന സംഘത്തിൽ 19 പേർ മലയാളികളാണ്. ഇന്ന് രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി എത്തും. വർഷങ്ങളായി ജോലി ചെയ്യുന്നവർ, അവധിക്കാലം ചെലവിടാൻ പോയവർ എല്ലാം അടങ്ങുന്ന സംഘമാണ് സുഡാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഡൽഹിയിൽ എത്തിയത്.

ഓപ്പറേഷൻ കാവേരിയിലെ ആദ്യ സംഘത്തിൽ 19 പേർ മലയാളികളാണ്. സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് തിരിച്ചെത്തിയവർ വ്യക്തമാക്കി. മലയാളികൾ അടക്കം കൂടുതൽ ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ച ശേഷമാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്.

 

 

15 വർഷമായി സുഡാനിൽ എക്സപോർട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തോമസ് വർഗീസ് 18 വർഷമായി നഴ്സായി ജോലി ചെയ്യുന്ന ഭാര്യ ഷീലാമ്മ തോമസ് വർഗീസ്, മകൾ ബി.ബി.എ വിദ്യാർത്ഥിനിയായ ഷെറിൻ തോമസ് എന്നിവരുടെ കുടുംബം സംഘത്തിലുണ്ട്. ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണു ഗോപാലാണ് സംഘത്തിലെ മറ്റൊരാൾ . ഹോട്ടൽ ജീവനക്കാരനാണ്.
എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട് റോഷൽ ആലപ്പാട്ട് ഡാനിയേൽ ആലപ്പാട്ട് എന്നിവരരടങ്ങിയ കുടുംബവും സംഘത്തിലുണ്ടായിരുന്നു.
ഓയിൽ മാർക്കറ്റിംഗ് കമ്പനി ഡയറക്ട റായ ബിജി ആലപ്പാട്ടിനെ സന്ദർശിക്കാനാണ് സുഡാനിലെ ഖാർ ത്തു മിലെത്തിയത്. ഏപ്രിൽ 16 ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരിക്കവേയാണ് കലാപം തുടങ്ങിയത്. സുഡാനിൽ നിന്നെത്തിയ പത്ത് പേരടങ്ങുന്ന മറ്റൊരു സംഘം സ്വന്തം നിലയ്ക്ക് ഹോട്ടലിൽ മുറി എടുത്തിട്ടുണ്ട്.

 

 

ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് പുറപ്പെട്ടു. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവരിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോൺ ആലപ്പാട്ട്, മക്കളായ മിഷേൽ ആലപ്പാട്ട് റോഷൽ ആലപ്പാട്ട് ഡാനിയേൽ ആലപ്പാട്ട് എന്നിവരും ഇടുക്കി, കല്ലാർ സ്വദേശി ജയേഷ് വേണുവും ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.

കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വർഗീസ്, ഭാര്യ ഷീലാമ്മ തോമസ് വർഗീസ്, മകൾ ഷെറിൻ തോമസ് എന്നിവരുടെ കുടുംബം രാവിലെ 11.40ന് തിരുവനന്തപുരത്തെത്തും.

 

മലയാളികൾക്ക് താമസവും ഭക്ഷണവും കേരള ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വിവിധ വിമാനങ്ങളിൽ ഇവരെ നാട്ടിലേക്ക് എത്തിക്കും. കേരളത്തിലേക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാനങ്ങൾ എത്തും. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!