ഒരു അക്കൗണ്ട് 4 ഫോണിൽ ഉപയോഗിക്കാം; വാട്സാപ്പിൻ്റെ പുതിയ ഫീച്ചർ

ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളിൽ ഒരേസമയം വാട്സാപ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. ഫെയ്സ്ബുക് പോസ്റ്റിലൂടെയായിരുന്നു സക്കർബർഗിന്റെ പ്രഖ്യാപനം. നിരവധി വർഷങ്ങളായി വാട്സാപ്പിന്റെ ഉപഭോക്താക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

വരും ആഴ്ചകളിൽത്തന്നെ ലോകമെങ്ങും ഈ പുതിയ ഫീച്ചർ പ്രാബല്യത്തിൽവരും. നിലവിൽ വെബ് ബ്രൗസർ വഴിയോ പിസി ആപ്ലിക്കേഷനുകൾ വഴിയോ ഉപയോഗിക്കാമായിരുന്നു. എന്നാൽ ആദ്യമായാണ് വിവിധ സ്മാർട് ഡിവൈസുകളിൽ ഒരേസമയം ഒരു അക്കൗണ്ട് തുറക്കാൻ സാധിക്കുന്നത്.

പ്രൈമറിയായി ഒരു ഫോൺ ഉണ്ടായിരിക്കണം. ഈ ഫോൺ വഴിയായിരിക്കും മറ്റു ഡിവൈസുകളിലെ അക്കൗണ്ടുകൾ ഓതറൈസ് ചെയ്യുന്നത്. വാട്സാപ് വെബ് ഉപയോഗിക്കുന്നതുപോലെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് ഈ ഡിവൈസുകളിൽ അക്കൗണ്ട് ഓതറൈസ് ചെയ്യേണ്ടത്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതറൈസേഷനടക്കമുള്ളവ ഉടൻ വരുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!