സുഡാനിൽനിന്നുള്ള​ ഇന്ത്യക്കാരുടെ ആദ്യ സംഘത്തിൻ്റെ കപ്പൽ രാത്രിയോടെ ജിദ്ദയിലെത്തും; ആദ്യ സംഘത്തിൽ 16 മലയാളികൾ

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഒാപറേഷൻ കാവേരി’ക്ക്​​​ കീഴിൽ ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു.  പോർട്ട്​ സുഡാനിൽ നിന്ന്​ ഐ.എൻ.എസ്​ സുമേധ കപ്പലിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 278 പേരാണ്​ ജിദ്ദയിലേക്ക്​ വരുന്നത്​​. ചൊവ്വാഴ്​ച രാത്രിയോടെ ജിദ്ദയിൽ എത്തിച്ചേരും. ഇവരിൽ 16 മലയാളികളുണ്ട്​.

ജിദ്ദ  വഴി ഒഴിപ്പിക്കുന്ന സംഘങ്ങൾക്ക് ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്​. മലയാളികൾക്ക് പുറമെ, തമിഴ്​നാട്​, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്.

 

 

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന്​ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപറേഷൻ കാവേരി’ക്ക്​​​ നേതൃത്വം നൽകുന്നതിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മു​രളീധരൻ ചൊവ്വാഴ്ച ഉച്ചക്ക് ജിദ്ദയിലെത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ്​ അദ്ദേഹം എത്തിയത്​. ജിദ്ദയിലെത്തുന്നവരെ യഥാസമയം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ മന്ത്രി വി. മുരളീധരൻ നേരിട്ട്​ നേതൃത്വം നൽകും.  സുഡാനിൽ നിന്ന്​ ജിദ്ദ വഴി​ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള  വിമാനങ്ങളും കപ്പലുകളും നേരത്തെ ജിദ്ദയിലെത്തിച്ചിരുന്നു.

 

 

മൂവായിരത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും തലസ്ഥാനമായ ഖാർത്തൂമിലാണ്​. ഓപറേഷൻ കാവേരിക്ക് കീഴിൽ 800 പേരെയാണ് ആദ്യ ഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. മുഴുവൻ ഇന്ത്യക്കാരെ എത്രയും വേഗം സുഡാനിൽ നിന്ന്​ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ച് വരികയാണ്.  റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും ഇന്ത്യൻ വിദേശകാര്യമന്ത്രാലത്തി​െൻറയും സൗദി അധികൃതരുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. റിയാദിലെ ഇന്ത്യൻ എംബസിയിൽനിന്ന്​ ഡെപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ എൻ. രാംപ്രസാദി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ജിദ്ദയിലെത്തിയിട്ടുണ്ട്​.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!