ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ, ഒമാനിൽ ശനിയാഴ്ച
സൌദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിന് പിറകെ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹറൈൻ എന്നീ രാജ്യങ്ങളിലും ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചു. അതേ സമയം ഒമാനിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച് ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്റെന്ന് അധികൃതർ അറിയിച്ചു.
ശവ്വാൽ മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്. വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിനും ഈദ് ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകൾ നടക്കുന്നുണ്ട്.
ഓസ്‌ട്രേലിയ, തായ്‌ലൻഡ്, സിംഗപ്പൂർ, ജപ്പാൻ, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ, ഒമാൻ എന്നീ രാജ്യങ്ങളിലും കേരളത്തിലും ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ.
അതേ സമയം ഇത്തവണ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഒരു ദിവസമാണ് റമദാൻ വ്രതം ആരംഭിച്ചത്.
യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ പെരുന്നാൾ നമസ്കാര സമയം അറിയാം:
- അബുദാബി: രാവിലെ 6.12
- അൽ ഐൻ: രാവിലെ 6.06
- ദുബായ്: രാവിലെ 6.10
- ഷാർജ സിറ്റി: രാവിലെ 6.07
- അൽ ദൈദ്: രാവിലെ 6.06
- Madam and Mleiha: 6.07am
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273