യുഎഇയിൽ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു
ചെറിയ പെരുന്നാൾ ഏപ്രിൽ 21ന് വെള്ളിയാഴ്ചയാണോ അതോ ഏപ്രിൽ 22 ശനിയാഴ്ചയാണോ എന്ന് യുഎഇയുടെ മാസപ്പിറവി കമ്മറ്റി അൽപ സമയത്തിനകം പ്രഖ്യാപിക്കും.
സർക്കാർ സർക്കുലർ പ്രകാരം ഇന്ന് (വ്യാഴം) ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ റമദാൻ 29 പൂർത്തിയാക്കി നാളെ വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കും. ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്ർ. വിദേശികൾക്ക് നാല് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയിൽ അനുവദിച്ചിട്ടുള്ളത്.
ഈ രാത്രി കണ്ടില്ലെങ്കിൽ, റമദാൻ മാസം 30 ദിവസം നീണ്ടുനിൽക്കുകയും, പെരുന്നാൾ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുകയും ചെയ്യും.
വിവിധ പ്രദേശങ്ങളിലെ പെരുന്നാൾ നമസ്കാര സമയം അറിയാം:
- അബുദാബി: രാവിലെ 6.12
- അൽ ഐൻ: രാവിലെ 6.06
- ദുബായ്: രാവിലെ 6.10
- ഷാർജ സിറ്റി: രാവിലെ 6.07
- അൽ ദൈദ്: രാവിലെ 6.06
- Madam and Mleiha: 6.07am