ഖത്തമുൽ ഖുർആൻ പ്രാർഥനയിൽ പങ്കെടുക്കാൻ മക്കയിലെത്തിയത് 25 ലക്ഷം വിശ്വാസികൾ; ഷെയ്ഖ് സുദൈസിൻ്റെ പ്രാർഥനയിൽ കരഞ്ഞ് അലിഞ്ഞ് ചേർന്ന് വിശ്വാസികൾ – വീഡിയോ

റമദാൻ മാസത്തിലെ 29-ാം രാവിൽ ഇന്നലെ (ബുധനാഴ്ച) മക്കയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ഇശാ, തറാവീഹ് നമസ്കാരങ്ങളിലും ഖത്തമുൽ ഖുർആൻ (ഖുർആൻ പാരായണ പൂർത്തീകരണം) പ്രാർഥനയിലും 25 ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

ഇന്നലെ അതി രാവിലെ മുതൽ തന്നെ വിശ്വാസികൾ മക്കയിലേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു. മസ്ജിദുൽ ഹറമിൻ്റെ മുഴുവൻ നിലകളും അകവും പുറവും റൂഫിലും മുറ്റങ്ങളിലും ഒതുങ്ങാതെ പ്രാർത്ഥനക്കെത്തിയവരുടെ നീണ്ട നിരകൾ തെരുവുകളിലേക്കും വ്യാപിച്ചു.

വിശുദ്ധ ഖുർആൻ പൂർണമായും പാരായണം ചെയ്ത് പൂർത്തിയാക്കി നടത്തിയ ഖത്തമുൽ ഖുർആൻ പ്രാർഥനക്ക് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി. അദ്ദേഹത്തിൻ്റെ വികാരനിർഭരമായ പ്രാർഥനയിൽ നാഥനിലേക്ക് അലിഞ്ഞ് ചേരുകയായിരുന്നു വിശ്വാസികൾ.

ഈ വർഷത്തെ റമദാനിലെ അവസാനത്തെ ഒറ്റപ്പെട്ട രാവായ 29-ാം രാവിൽ, ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ എന്ന അനുഗ്രഹീത രാവാകാൻ സാധ്യതയുള്ളതിനാലും വൻ തിരക്കായിരുന്നു മക്കയിൽ. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുറമെ  സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീർഥാടകരും വിശ്വാസികളും ഹറമിലേക്ക് ഒഴുകിയെത്തി. 27ാം രാവിൽ 26 ലക്ഷത്തിലധികം വിശ്വാസികളാണ് ഹറമിലേക്ക് എത്തിയത്.

 

വീഡിയോ കാണുക..

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!