ബഹുനില താസമ കെട്ടിടം തകർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്
അൽ മൻസൂറയിലെ ബിൻ ദർഹമിൽ നാലു നില അപ്പാർട്‌മെന്റ് ഇടിഞ്ഞുവീണ് മലയാളികൾ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് ഇടയായത് നിർമാണത്തിലും അറ്റകുറ്റപ്പണിയിലും വരുത്തിയ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്.
കെട്ടിടത്തിന്റെ ഉടമ മുതൽ അറ്റകുറ്റപ്പണി നടത്തിയ കമ്പനി ഉൾപ്പെടെയുള്ളവരെ ക്രിമിനൽ കോടതിക്ക് കൈമാറും. പബ്ലിക് പ്രോസിക്യൂഷൻ ആണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്തുവിട്ടത്. സാങ്കേതിക വശങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ കൂടി ഉൾപ്പെട്ടതാണ് അന്വേഷണ റിപ്പോർട്ട്.
കെട്ടിടത്തിന്റെ ഉടമ, പ്രധാന കരാറുകാരൻ, പ്രൊജക്ട് കൺസൽറ്റന്റ്, അറ്റകുറ്റപ്പണി നടത്തിയ കമ്പനി എന്നിവരെ ക്രിമിനൽ കോടതിയിലേക്ക് കൈമാറാൻ അറ്റോർണി ജനറൽ നിർദേശിച്ചിട്ടുണ്ട്. നിർമാണത്തിൽ നിർദിഷ്ട മാനദണ്ഡങ്ങളോ സാങ്കേതിക ചട്ടങ്ങളോ പാലിച്ചിട്ടില്ല.
അറ്റകുറ്റപ്പണികൾ നടത്തിയത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയാണ്. മാർച്ച് 22ന് രാവിലെ എട്ടരയോടെയാണ് ബിൻ ദിർഹമിലെ പഴയ നാലു നില കെട്ടിടം തകർന്നു വീണത്. അപകടത്തിൽ ദോഹയിലെ പ്രശസ്ത കലാകാരനായിരുന്ന നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, മലപ്പുറം പൊന്നാനി സ്വദേശികളായ അബു.ടി.മമ്മദൂട്ടി, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്‌റഫ് എന്നീ 4 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാരും മരിച്ചു.
അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ്, അല്ഫാസ, ട്രാഫിക് പൊലീസ് സംഘങ്ങള്‍ ആംബുലന്‍സും മറ്റു പരിചരണ സംവിധാനങ്ങളുമായി സ്ഥലത്തെത്തിയിരുന്നു. ഉന്നത സംവിധാനങ്ങളോടെയാണ് അധികൃതർ തകർന്നുവീണ നാലുനില പാർപ്പിടസമുച്ചയത്തിൽ പരിശോധനകൾ നടത്തിയത്.
തുര്‍ക്കിയയിലെ ഭൂകമ്പബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഖത്തര്‍ സുരക്ഷാസേനയിലെ സംഘങ്ങളാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്.
പ്രധാന കണ്ടെത്തലുകൾ
∙അനുവദിച്ച ഡിസൈൻ പ്ലാനിൽ നിന്ന് വ്യത്യസ്തമായാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. 25, 30 സെന്റിമീറ്റർ കനം വേണമെന്ന് നിർദേശിച്ച ഭാഗങ്ങളിൽ 20 സെന്റിമീറ്റർ കനത്തിലാണ് നിർമാണം നടത്തിയത്. നിർമാണത്തിന് 25 എംഎം ഇരുമ്പു കമ്പികൾക്ക് പകരം 18 എംഎം കമ്പികളാണ് ഉപയോഗിച്ചത്.
∙ബേസ്‌മെന്റിൽ തൂണുകളുടെ എണ്ണം കുറച്ചത് കെട്ടിടത്തിന്റെ ബലം കുറയാനും സുരക്ഷാ വീഴ്ചയ്ക്കും ഇടയാക്കി.
∙അറ്റകുറ്റപ്പണികൾ നടത്തിയത് ബന്ധപ്പെട്ട അധികൃതരുടെ പെർമിറ്റോ ലൈസൻസോ ഇല്ലാതെ.
∙അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് മതിയായ യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ല.
∙കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിക്കാതെയാണ് ബേസ്‌മെന്റിലെ തൂണുകളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273