ഇരുപത്തി ഏഴാം രാവിൽ കണ്ണീരിൽ കുതിർന്ന് മക്ക; നിറഞ്ഞ് കവിഞ്ഞ് ഹറം – വീഡിയോ

റമദാനിലെ ഇരുപത്തിയേഴാം രാത്രിയിൽ ലക്ഷകണക്കിന് വിശ്വാസികൾ മക്കയിലെ മസജിദുൽ ഹറമിൽ പ്രാർത്ഥനക്കെത്തി. വിശ്വാസികളുടെ ഒഴുക്ക് വർധിച്ചപ്പോൾ ഹറാം പള്ളിയുടെ അകവും മുകൾ ഭാഗവും നിറഞ്ഞ് കവിഞ്ഞ് മുറ്റങ്ങളും പിന്നിട്ട് തെരുവിലേക്ക് വ്യാപിച്ചു. ഹറമും പരിസരവും തീർഥാടകരേയും വിശ്വാസികളേയും കൊണ്ട് വീർപ്പ് മുട്ടി.

118 പ്രവേശന കവാടങ്ങളും ഇന്നലെ വിശ്വാസികൾക്ക് വേണ്ടി തുറന്നു. ഇരുപ്പത്തി ഏഴാം തിയതിയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അനുഗ്രഹീത രാവിലെ പ്രാർഥനകൾനടത്തുന്നതിനും വേണ്ടി തയ്യാറാക്കിയ പ്രത്യേക പദ്ധതി വിജയിച്ചതായി ഇരുഹറം കാര്യാലയം പ്രഖ്യാപിച്ചു.

30,000 കണ്ടെയ്നർ സംസം വെള്ളമാണ് 27ാം രാവിൽ ഹറമിൽ വിതരണം ചെയ്തത്. 1,300 ൽ അധികം തൊഴിലാളികൾക്ക് സംസം കുപ്പികൾ വിതരണം ചെയ്യുന്നതിനായി 300 ലധികം മൊബൈൽ ബാഗുകൾ നൽകിയതായും ഇരുഹറം കാര്യാലയം അറിയിച്ചു.

വീഡിയോകൾ കാണാം…

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!