സൗദിയിൽ മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ട് 44 പേർക്ക് പരിക്ക്

സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീർഥാടകരാണോ ബസിൽ എന്ന് വ്യക്തമായിട്ടില്ല.

സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലൻസ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലൻസ് സംഘങ്ങളും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിൽ 36 പേരെ അൽറുവൈദ, അൽഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 പേർക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

അതേസമയം സൗദി തലസ്ഥാന നഗരമായ റിയാദില്‍ ഏതാനും ദിവസം മുമ്പ് പാലത്തിന്റെ മുകളിൽ നിന്ന് ബസ് താഴേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പകലാണ് സംഭവം. റിയാദിലെ ഒരു പാലത്തിന് മകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

മരിച്ചത് ഏത് രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!