പെരുന്നാൾ അവധിക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കി വിമാന കമ്പനികൾ; ആശ്വാസത്തിൽ പ്രവാസികൾ

മസ്‌കത്ത്: ചെറിയ പെരുന്നാളിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ പതിവിന് വിപരീതമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുമായി വിമാന കമ്പനികള്‍. വിമാന ടിക്കറ്റിന് ഇത്തവണ മാനം മുട്ടെ നിരക്കില്ല. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ വിമാനങ്ങളില്‍ നിരക്കുകള്‍ കുറവാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് പ്രവാസി മലയാളികള്‍. നാല് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമസാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.  പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വരെ ചില സെക്ടറുകളില്‍ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്ക് ഏപ്രില്‍ 18 വരെ 37 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ഏപ്രില്‍ 19, 20, ദിവസങ്ങളിലും 54 റിയാലണ് ടിക്കറ്റ് നിരക്ക്. 21 മുതല്‍ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും. മസ്‌കത്ത്-കണ്ണൂര്‍ റൂട്ടില്‍ ഏപ്രില്‍ 17ന് 35 റിയാല്‍ ആണ് ടിക്കറ്റിന് ചെലവ് വരുന്നത്. 19ന് 64 റിയാലാണ്. കൊച്ചിയിലേക്ക് ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 19ന് 71ഉം 20ന് 81 റിയാലുമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളിലും 71 മുതല്‍ 81 റിയാല്‍ വരെ മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുന്‍ വര്‍ഷങ്ങളില്‍ ഇതേ ദിവസങ്ങളില്‍ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകള്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ഇന്നും നാളെയും (ഏപ്രിൽ 17നും, 18നും) ഏറ്റവും കുറഞ്ഞ നിരക്കിൽ ദുബായിൽ നിന്നു കൊച്ചിയിലേക്കു വിമാനം കിട്ടും. ഇന്നു 291 ദിർഹം (6500 രൂപ) മാത്രമാണ് കൊച്ചിയിലേക്കുള്ള നിരക്ക്. നാളെയും ഇതേ നിരക്കാണ്. 19നും 20നും നിരക്ക് 514, 580 ദിർഹമാകും (12000 രൂപ). 21നും 22നും വീണ്ടും കുറഞ്ഞു 380 ദിർഹത്തിലെത്തും (8400 രൂപ). നാളെയും മറ്റന്നാളും ഇൻഡിഗോയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എയർ ഇന്ത്യ 301 ദിർഹത്തിനു ലഭിക്കും. ഇത്തിഹാദ് 450നും എമിറേറ്റ് 510നും ലഭിക്കും. തിരികെയുള്ള വിമാനത്തിനു നിരക്ക് കൂടുതലാണ്. ഇന്ന് ഇൻഡിഗോയ്ക്ക് കൊച്ചി ദുബായ് റൂട്ടിൽ 602 ദിർഹമാണ് റേറ്റ്. നാളെ മുതൽ 400 ദിർഹമായി കുറയും.

തിരുവനന്തപുരത്തേക്ക് 300 ദിർഹത്തിൽ ടിക്കറ്റ് കിട്ടും (6600 രൂപ). 20നു മാത്രമാണ് ടിക്കറ്റ് നിരക്ക് 500നു മുകളിലാകുന്നത്. മറ്റു ദിവസങ്ങളിൽ 300 – 400 ദിർഹത്തിനിടയിൽ ടിക്കറ്റ് ലഭിക്കും. ഇന്നു കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത് ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 290 ദിർഹം  (6400 രൂപ) മുതൽ റേറ്റ് തുടങ്ങുന്നു. 19ന് ടിക്കറ്റ് നിരക്ക് 614 ദിർഹത്തിലെത്തും (13700 രൂപ). 20ന് 570 ദിർഹമാകും. 21 മുതൽ 23വരെ റേറ്റ് വീണ്ടും 295ൽ എത്തും. സ്കൂളുകൾ തുറന്നതും പെരുന്നാളിനു നാട്ടിൽ പോകാനുള്ളവർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതുമാണ് ഇപ്പോഴത്തെ റേറ്റ് കുറവിനു കാരണമായി പറയുന്നത്. വിഷു കഴിഞ്ഞതും റേറ്റ് കുറയാൻ കാരണമായി.

 

അതേസമയം, ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവര്‍ കുറവാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പെരുന്നാള്‍ അവധി കുറഞ്ഞതും സ്‌കൂള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിച്ചതും ഇതിന് കാരണമായി. കുടംബങ്ങള്‍ ഭൂരിഭാഗവും ഇത്തവണ പെരുന്നാളിന് നാടണയുന്നില്ല. ജൂണില്‍ സ്‌കൂള്‍ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാന്‍ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

 

ഇതും കൂടി വായിക്കുക..

 

ചെറിയ പെരുന്നാളിന് വലിയ സന്തോഷം; ദുബായ്, ഒമാൻ, സൗദി – കേരള സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറഞ്ഞു

 

 

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!