സെക്സ് ചാറ്റ് കണ്ടെത്തി, മോണിക്കയുടെ ഫോണ്‍ പിടിച്ചുവാങ്ങി; രഹസ്യസമാഗമത്തിൽ കൊലക്ക് പദ്ധതി

ഡൽഹിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വമ്പന്‍ ട്വിസ്റ്റ്. കേസില്‍ പിടിക്കപ്പെട്ട മരുമകള്‍ മോണിക്ക കാമുകനായ ആശിഷുമായി നടത്തിയ സെക്‌സ് ചാറ്റ് കയ്യോടെ പിടികൂടിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സെക്‌സ് ചാറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്മാര്‍ട് ഫോണ്‍ പിടിച്ചുവച്ചെങ്കിലും ഇരുവരും തമ്മിലുള്ള രഹസ്യബന്ധം തുടര്‍ന്നു. ഒടുവില്‍ തങ്ങള്‍ക്കു വിലങ്ങുതടിയായ ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഒഴിവാക്കാന്‍ ഇരുവരും തീരുമാനിച്ചതോടെയാണ് കൊടുംക്രൂരത അരങ്ങേറിയത്. കേസിൽ മുഖ്യ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. കൊലപാതകത്തിനു പിന്നാലെ രക്ഷപ്പെട്ട ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരുടെ കൊലപാതകം ആസൂത്രണം ചെയ്ത മരുമകൾ മോണിക്ക(30)യെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

മോണിക്കയും ആശിഷും തമ്മിലുള്ള രഹസ്യബന്ധം പിടിക്കപ്പെട്ടതോടെയാണ് ഭർതൃമാതാപിതാക്കള കൊലപ്പെടുത്താൻ മോണിക്ക ആശിഷുമായി ചേർന്ന് പദ്ധതിയിട്ടത്. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദം നേടിയ മോണിക്ക വിവാഹത്തിനു മുൻപ് ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്നു. 22 ാം വയസ്സിൽ വിവാഹം കഴി‍ഞ്ഞതോടെ ജോലി വിട്ടു. വീട്ടമ്മയായി ഒതുങ്ങിക്കൂടിയ മോണിക്ക കോവിഡ് സമയത്താണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

സമൂഹമാധ്യമത്തിലൂടെ 2020 ഓഗസ്റ്റിലാണ് മോണിക്ക ആശിഷിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും നിരന്തരം ചാറ്റ് ചെയ്യുകയും അതിലൂടെ കൂടുതൽ അടുക്കുകയും ചെയ്തു. സാധാരണ സംഭാഷണങ്ങൾ പീന്നീട് സെക്സ് ചാറ്റുകളിലേക്ക് വഴിമാറുകയും 2021 ഫെബ്രുവരിയിലെ വാലന്റൈൻസ് ദിനത്തിൽ ഇരുവരും ഒരു ഹോട്ടലിൽ വച്ച് തമ്മിൽ കാണുകയും ചെയ്തു. ഗാസിയാബാദിലെ പല ഹോട്ടലുകളിൽ വച്ചുള്ള രഹസ്യസമാഗമം പിന്നീട് പതിവായി. ഒരു ദിവസം മോണിക്ക ആശിഷിന്റെ കാമുകിയാണെന്നു പറഞ്ഞ് ആശിഷിന്റെ വീട്ടിലെത്തി മാതാവിനെയും കണ്ടു.

എന്നാൽ‌ വൈകാതെ, മോണിക്ക വിവാഹിതയാണെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള കാര്യം ആശിഷിന്റെ മാതാവ് കണ്ടെത്തുകയും മകനുമായുള്ള ബന്ധത്തെ എതിർക്കുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ ഇരുവരും ബന്ധം തുടർന്നു. എന്നാൽ ആശിഷുമൊത്തുള്ള സെക്സ് ചാറ്റുകൾ മോണിക്കയുടെ ഭർത്താവ് രവി കണ്ടെത്തിയതോട് കാര്യങ്ങൾ മാറിമറിഞ്ഞു. ആശിഷുമായുള്ള രഹസ്യബന്ധം പിടിച്ചതോടെ വീട്ടിൽ മോണിക്കയ്ക്ക് വിലക്കുകൾ വന്നതായി അവർ പൊലീസിനോടു പറഞ്ഞു. മോണിക്കയുടെ സ്മാർട്ട് ഫോൺ പിടിച്ചെടുക്കുകയും പകരം സാധാരണ ഫോൺ നൽകുകയും ചെയ്തു. അവരുടെ എല്ലാ നീക്കങ്ങളും ഭർതൃമാതാപിതാക്കൾ നിരീക്ഷിക്കാൻ തുടങ്ങി.

‘എന്റെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിച്ചു തുടങ്ങി. ജയിലിൽ അകപ്പെട്ട് അവസ്ഥയായിരുന്നു. അവർ എന്റെ ജീവിതം നിയന്ത്രിക്കാൻ തുടങ്ങി. എന്നെ നിശബ്ദയാക്കി. ഞാൻ ചെയ്ത കാര്യത്തിൽ ഒരു പശ്ചാത്താപവും ഇല്ല’– എന്നാണ് പിടിക്കപ്പെട്ടതിനു ശേഷം മോണിക്ക പൊലീസിനോടു പറഞ്ഞത്. ഭർതൃമാതാവ് വീണ തന്റെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങിയെന്നും ഇതിന്മേൽ വീട്ടിൽ കലഹം പതിവായിരുന്നെന്നും മോണിക്ക പറഞ്ഞു. നിയന്ത്രണങ്ങൾ മോണിക്കയെ അസ്വസ്ഥമാക്കുകയും എങ്ങനെയും ഭർതൃമാതാപിതാക്കളെ ഇല്ലാതാക്കണമെന്ന ചിന്തയിലേക്ക് എത്തുകയും ചെയ്തു.


                                                                        കൊല്ലപ്പെട്ട വൃദ്ധ ദമ്പതികൾ

ഫോൺ പിടിച്ചെടുത്തതോടെ ചാറ്റ് ചെയ്യുന്നത് അവസാനിച്ചെങ്കിലും ഫോൺകോളുകളും കൂടിക്കാഴ്ചകളും രഹസ്യമായി തുടർന്നു. എന്നാൽ നിലവിൽ താമസിക്കുന്ന ഗോകൽപുരിയിലെ വീടു വിറ്റ് ദ്വാരകയിലേക്ക് മാറാനുള്ള ഭർതൃമാതാപിതാക്കളുടെ നീക്കമാണ് കൊലപാതകകം വേഗത്തിലാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു. വീടിനും വസ്തുവിനും ഒന്നു മുതൽ രണ്ടു കോടി രൂപ വരെ വരുമെന്നാണ് രാധേ ശ്യാമും വീണയും കണക്കുകൂട്ടിയത്. എന്നാൽ ആ വിലയ്ക്കു വാങ്ങാൻ ഒരാളെ കിട്ടാതായതോടെ പല ഭാഗങ്ങളാക്കി വിൽക്കാൻ തീരുമാനിച്ചു. ഫെബ്രുവരി 12നാണ് ആദ്യ ഭാഗത്തിന്റെ വിൽപന സംബന്ധിച്ച് അന്തിമധാരണയായതും മുൻകൂറായി അഞ്ചു ലക്ഷം രൂപ രാധേശ്യാമിനു ലഭിച്ചതും. ഇതോടെ കൊലപാതകം നടത്താൻ മോണിക്കയും ആശിഷും കൂടി തീരുമാനിച്ചു. ഫെബ്രുവരി 20ന് നടന്ന കൂടിക്കാഴ്ചയിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മോണിക്ക പൊലീസിനോടു പറഞ്ഞു.

ഇതുപ്രകാരം ഭർതൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭർത്താവിനെയും ഭർതൃമാതാവിനെയും തന്ത്രപൂർവം മാർക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ മുറിയ്ക്കുള്ളിൽ‌ കടന്ന് ഇരട്ടക്കൊലപാതകം നടത്തി കടന്നുകളഞ്ഞു. മുറിയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഇവർ കൈക്കലാക്കുകയും ചെയ്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!