ഭാര്യാ പിതാവിൻ്റെ മരണ വിവരമറിഞ്ഞ് കുടുംബ സമേതം നാട്ടിൽനിന്നെത്തിയ മലയാളി മക്കയിൽ മരിച്ചു

സൌദിയിൽ മരിച്ച ഭാര്യ പിതാവിൻ്റെ മരണ വാർത്ത അറിഞ്ഞ് നാട്ടിൽ നിന്നും എത്തിയ മലയാളി മക്കയിൽ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി കല്ലുവയിൽ സ്വദേശി അഷ്റഫ് ചിങ്കിളി (58) ആണ് മക്കയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഇദ്ദേഹത്തിന്റെ ഭാര്യ പിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ്‌ ഹാജി എന്നയാൾ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. മദീനയിൽ ഖബറടക്കം നടത്തിയ അദ്ദേഹത്തിന്റെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്.

മദീന സന്ദർശനം പൂർത്തിയാക്കി ഉംറ നിർവഹിക്കാനായി മൂന്ന് ദിവസം മുമ്പാണ് അഷ്റഫ് മക്കയിലെത്തിയത്. ഇതിനിടയിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടിൽ ബിസിനസുകാരനായ അഷ്‌റഫിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സുൽത്താൻ ബത്തേരിയിലെ ടി.പി ഏജൻസി. ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. മറ്റൊരു മകൾ ഹന്ന നാട്ടിലാണ്. പിതാവ്: മമ്മദ് ചിങ്ക്ളി, മാതാവ്: മറിയം.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!