എങ്ങനെയാണ് യാചകർ റമദാനിൽ ജനങ്ങളെ കബളിപ്പിക്കുന്നത്; പൊലീസ് പങ്കുവെച്ച വീഡിയോ കാണുക

റമദാനിൽ നിങ്ങളുടെ മുന്നിൽ വേഷംകെട്ടി വരുന്ന ഭിക്ഷാടകരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഷാർജ പൊലീസ്. ഇതുമായി ബന്ധപ്പെട്ട് നിർമിച്ച വി‍ഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

ചുവപ്പും വെള്ളയും തുണികൊണ്ട് മുഖം പകുതി മറച്ച്, കൈയിൽ തസ് ബീഹ് മാല പിടിച്ച് കാലിനു മുടന്ത് അഭിനയിക്കുന്ന ഒരാൾ നിർത്തിയിട്ട ഒരു കാറിനെ സമീപിച്ച് ഡ്രൈവറുടെ ഗ്ലാസിൽ മുട്ടിവിളിക്കുന്നു. അപ്പോൾ അതിനകത്തുള്ളയാൾ പണം നൽകുന്നു. ഉ‌ടൻ കൈകൾ മേൽപോട്ടുയർത്തി പ്രാർഥിക്കുന്നതു പോലെ കാണിക്കുന്ന അയാൾ പക്ഷേ, തിരിച്ചുപോകുമ്പോൾ കാലിന് യാതൊരു പ്രശ്നവുമില്ലാതെ ശരിയായ രീതിയിൽ നടക്കുന്നതായാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത്.

 

 

ഓർക്കുക, യുഎഇയിൽ ഭിക്ഷാടനം നിയമവിരുദ്ധം

യുഎഇയിൽ ഭിക്ഷാടനം നിയമവിരുദ്ധമാണെന്ന് ഷാർജ പൊലീസ് പൊതുജനങ്ങളെ ഓർമപ്പെടുത്തുന്നു. ഭിക്ഷാടനം പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണ്.  പലപ്പോഴും ഭിക്ഷാടകരായി വേഷമിടുന്ന ആളുകൾ പൊതുജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്യുന്നു. റമസാൻ ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ ഭിക്ഷാടനം നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് പൊലീസ് ആവർത്തിച്ച് പൊതുജനങ്ങളെ ഓർമിപ്പിച്ചിരുന്നു. ഭിക്ഷാടകരുമായി ഇടപഴകുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!