സൗദിയിൽ സ്വകാര്യ മേഖലയിൽ നാല് ദിവസം ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു; ചില സ്ഥാപനങ്ങളിൽ 9 ദിവസം വരെ അവധി

സൌദി അറേബ്യയിൽ സ്വകാര്യ മേഖലയിലും ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലും നാല് ദിവസം ഈദുൽ ഫിത്ത്ർ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.

ഏപ്രിൽ 20 ന് വ്യാഴാഴ്ചയായിരിക്കും റദമാനിലെ അവസാനത്തെ പ്രവൃത്തി ദിവസം. അന്ന് ജോലി സമയം അവസാനിക്കുന്നത് മുതൽ 4 ദിവസത്തേക്കാണ് പെരുന്നാൾ അവധി.

ഏപ്രിൽ 21 മുതൽ പെരുന്നാൾ അവധി ആരംഭിക്കും. എന്നാൽ പെരുന്നാൾ അവധി ആരംഭിക്കുന്ന ഏപ്രിൽ 21വാരാന്ത അവധി ദിവസമായ വെള്ളിയാഴ്ച ആയതിനാൽ, അതിന് പകരം മറ്റു ദിവസങ്ങളില്‍ അവധി നല്‍കണമെന്ന തൊഴില്‍ നിയമം തൊഴിലുടമ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇതനുസരിച്ച് പെരുന്നാൾ അവധി ആരംഭിക്കുന്ന വെള്ളിയാഴ്ചക്കും, തൊട്ടടുത്ത് വരുന്ന ശനിയാഴ്ചക്കും പകരമായി ജോലി പുനരാരംഭിക്കേണ്ട ചൊവ്വാഴ്ചയും,ബുധനാഴ്ചയും പല സ്ഥാപനങ്ങളും ഇതിനോടകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചില സ്ഥാപനങ്ങൾ തൊട്ടടുത്ത വ്യാഴാഴ്ചയും അവധി നൽകിയതിനാൽ അത്തരം സ്ഥാപനങ്ങൾക്ക് ഏപ്രിൽ 29 വരെ അവധി ലഭിക്കും. ഫലത്തിൽ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 9 ദിവസം പെരുന്നാൾ അവധി ലഭിക്കുന്നതാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!