മക്കയിലും മദീനയിലും മഴ നനഞ്ഞ് വിശ്വാസികൾ; കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിച്ചു, കനത്ത മഞ്ഞുവീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ
സൌദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായി. മക്കയിലും മദീനയിലും പെയ്ത ശക്തമായ മഴ കാരണം മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും വിശ്വാസികൾ മഴ നനഞ്ഞ് കൊണ്ടാണ് കർമ്മങ്ങൾ നിർവഹിച്ചത്. വിശുദ്ധ റമദാനിലെ ഏറ്റവും തിരക്ക് പിടിച്ച ദിനരാത്രങ്ങളാണിത്. ഈ സമയത്ത് ഇരുഹറമുകളിലും പെയ്ത ശക്തമായ മഴയെ വകവെക്കാതെ വിശ്വാസികൾ പ്രാർത്ഥനയിലും കർമ്മങ്ങളിലും മുഴുകി. മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ കഅബക്ക് ചുറ്റും ത്വവാഫ് ചെയ്തത്.
റിയാദ്, അസീർ, അൽ-ബാഹ, മദീന, മക്ക, ജിസാൻ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, നജ്റാൻ, എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മിതമായതോ, കനത്തതോ ആയ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
أمطار 🌧️ 19 رمضان
📸: رائد العفيفي pic.twitter.com/nNk5CdPrD5
— إمارة منطقة مكة المكرمة (@makkahregion) April 10, 2023
فيديو | مشاهد مباشرة لأمطار الحرم النبوي ليلة الـ 19 من شهر رمضان#الإخبارية pic.twitter.com/fauspLN8nD
— قناة الإخبارية (@alekhbariyatv) April 10, 2023
#أمطار_المدينة
19 رمضان#المدينة_المنورة
pic.twitter.com/Ayhb6oLfpm— إمارة منطقة المدينة المنورة (@imarat_almadina) April 10, 2023
طريق السلام
المنطقة المركزية الغربية
19 رمضان#أمطار_المدينة#المدينة_المنورة
pic.twitter.com/oZSmGlXPlT— إمارة منطقة المدينة المنورة (@imarat_almadina) April 10, 2023
فيديو | لقطات من الأمطار على الحرم المكي #الإخبارية pic.twitter.com/YnWPP4vehK
— قناة الإخبارية (@alekhbariyatv) April 10, 2023
فيديو | أمطار غزيرة تشهدها مكة المكرمة#الإخبارية pic.twitter.com/JQQe6aZDfQ
— قناة الإخبارية (@alekhbariyatv) April 10, 2023
കഴിഞ്ഞ മണിക്കൂറുകളിൽ, അൽ-ബഹ നഗരത്തിലും കനത്ത ഇടിയും മഴയും ആലിപ്പഴ വർഷവുമുണ്ടായി. അൽ-ബാഹ മേഖലയിലെ മുനിസിപ്പാലിറ്റിയിലെ എമർജൻസി ടീമുകൾ എത്തിയാണ് തെരുവുകളിലും റോഡുകളിലും കുന്നു കൂടിയ മഞ്ഞുപാളികളും കല്ലും ആലിപ്പഴവും പൊടിയും നീക്കം ചെയ്തത്.
മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കനത്ത മഴ പെയ്യുന്നതിനാൽ അൽ-ബാഹ മേഖലയിലെ സിവിൽ ഡിഫൻസ് ടീമുകൾ അപകടസാധ്യതകളെ നേരിടാനുള്ള സന്നദ്ധത ഉയർത്തിയിട്ടുണ്ട്. കൂടാതെ നിരവധി പട്രോളിംഗുകളും അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള ടീമുകളേയും വിന്യസിച്ചു.
മഴ ശക്തമായതോടെ മക്കയേയും ത്വാഇഫിനേയും ബന്ധിപ്പിക്കുന്ന അൽ-ഹദ റോഡ് ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചതായി റോഡ് സുരക്ഷാ സേന അറിയിച്ചു.
ജിദ്ദ ഗവർണറേറ്റിലെയും റാബിഗ്, ഖുലൈസ് ഓഫീസുകളിലെ സ്കൂളുകളിലും അൽ-ബഹ, മദീന, അൽ-ഐസ്, യാമ്പു, എന്നിവിടങ്ങളിലേയും നിരവധി വിദ്യാഭ്യാസ വകുപ്പുകൾ സ്കൂളുകളിൽ നേരിട്ടുള്ള പഠനം ഇന്ന് (തിങ്കളാഴ്ച) താൽക്കാലികമായി നിർത്തി വെക്കാനും ക്ളാസുകൾ ഓണ്ലൈനായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273