അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
യുഎഇയില്‍ അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ദുബൈയിലെ ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് ജനറല്‍ മാധ്യമങ്ങളെ അറിയിച്ചു.
നിയമപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നും എന്നാല്‍ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതര്‍ നടപടിയെടുത്തതാണെന്നും അറസ്റ്റിലായ പ്രവാസികളില്‍ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
കേസ് ഇപ്പോഴും ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മനസിലാവുന്നതെന്ന് ദുബൈയിലെ ഫിലിപ്പൈന്‍സ് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും. യുഎഇയിലെ പ്രവാസികള്‍ പ്രാദേശിക സംസ്‍കാരത്തെ ബഹുമാനിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഞ്ച് ഫിലിപ്പൈനികള്‍ യുഎഇയില്‍ അറസ്റ്റിലായ വിഷയത്തില്‍ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാറിന്റെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി പറഞ്ഞു. യുഎഇയില്‍ സൈബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. അതിന് പുറമെ പ്രാദേശിക സംസ്‍കാരത്തിനും ആചാരങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273