കോഴിക്കോട്ട് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികയെ തീ കൊളുത്തി; എട്ടു പേർക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിനുള്ളില്‍ തീകൊളുത്തി വധശ്രമം. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു.

ഡി 1 കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കംമ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ച് എത്തിയ ഒരാള്‍, യാത്രക്കാരിയായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം. ട്രെയിന്‍ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ എത്തിയപ്പോഴായിരുന്നു അക്രമം.

പെണ്‍കുട്ടി ഉള്‍പ്പടെ 8 യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. കാറ്റില്‍ തീ ആളിപ്പടര്‍ന്നാണ് മറ്റ് യാത്രക്കാര്‍ക്ക് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ അഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റു മൂന്നുപേര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

കണ്ണൂര്‍ സ്വദേശി അനില്‍കുമാര്‍ ഭാര്യ സജിഷ, മകന്‍ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, പ്രിന്‍സ്, ജോതിന്ദ്രനാഥ്, പ്രകാശന്‍, അശ്വതി, ആഷിഖ് എന്നിവര്‍ക്കാണ് പൊള്ളലേറ്റതെന്നാണ് പ്രാഥമിക വിവരം.

രണ്ട് കുപ്പി പെട്രോളുമായി വന്ന ഒരാള്‍ പെണ്‍കുട്ടിയും കുടുംബവും ഇരുന്ന സ്ഥലത്ത് എത്തി ഉച്ചത്തില്‍ സംസാരിച്ച് ബഹളം വെക്കുകയും ഒരു കുപ്പി പെട്രോള്‍ ഇവര്‍ക്ക് നേരെ ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നെന്ന് പരിക്കേറ്റ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം തീയിട്ട ആള്‍ ചങ്ങല വലിച്ച് ഇറങ്ങിയോടി എന്നും പരിക്കേറ്റയാള്‍ പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 9:07 ന് കണ്ണൂർ ഭാഗത്തേക്ക് പോയ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോഴാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. സംഭവത്തിന് പിന്നാലെ ട്രെയിന്‍ ചെയിന്‍ വലിച്ച് പാലത്തിന് മുകളില്‍ അടിയന്തരമായി നിര്‍ത്തി. ഇത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊള്ളലേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അക്രമിക്കു കാലിൽ പൊള്ളലേറ്റിട്ടുണ്ടെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്‌.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുന്ന ട്രെയിനില്‍നിന്ന്, സംഭവം ഉണ്ടായ ബോഗി മാറ്റി കണ്ണൂരിലേക്ക് യാത്ര തുടരാന്‍ ഉള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

തീവണ്ടിയുടെ ഡി1, ഡി2 കോച്ചുകള്‍ സീല്‍ ചെയ്യും. പകരം കോച്ചുകള്‍ ഘടിപ്പിച്ച് ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍നിന്ന് യാത്ര പുറപ്പെടും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!