ഇരുമ്പ് ദണ്ഡുപയോഗിച്ച് കാലുകൾ അടിച്ചൊടിച്ചു; പഴ്സും മൊബൈൽ ഫോണും കവർന്നു; കവർച്ചാ സംഘത്തിൻ്റെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്ക്

സൌദിയിലെ റിയാദിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പട്ടം സ്വദേശി ബിനു (53) ആണ് ആക്രമണത്തിനിരയായത്. വെൽഡിഗ് ജോലിക്കാരനായി ബിനു രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആറുപേരടങ്ങിയ കവർച്ചാ സംഘം ആക്രമിക്കുകയായിരുന്നു.

രാത്രി ഏകദേശം എട്ട് മണിയോടെയാണ് സംഭവം. ജോലി സ്ഥലത്ത് നിന്നും റിയാദ് ബത്ഹയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകായായിരുന്ന ബിനുവിനെ കവർച്ചാ സംഘം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ബത്ഹ ശാര റെയിലിലെ മലയാളി റെസ്​റ്റാറൻറിന് പിന്നിൽ വെച്ചാണ് ആക്രമിച്ചത്.

ആക്രമണത്തിനിടെ ബിനു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, ആക്രമികൾ പിന്തുടർന്ന് പിടികൂടി. ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിച്ചു. ഇതോടെ ഓടി രക്ഷപ്പെടാൻ കഴിയാതായ ബിനുവിൻ്റെ പഴ്സും മൊബൈൽ ഫോണും അക്രമികൾ കവർന്നു.

ആക്രമണത്തിൽ ഇരു കാലുകൾക്കും ഗുരുതര പരിക്കേറ്റ ബിനു ആശുപത്രിയിൽ ചികിത്സ തേടി. ഇപ്പോൾ പ്ലാസ്റ്ററിട്ട കാലുകളുമായി ജോലിക്ക് പോകാനാകാതെ വിശ്രമത്തിലാണ്. പരസഹായമില്ലാതെ ദിനചര്യകൾക്ക് പോലും പ്രയാസപ്പെടുന്ന ബിനു സുമനുസുകളുടെ സഹായം തേടുകാണ്.

തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹം. ഇതിനായി എംബസിയെ സമീപിക്കാനും ആലോചനയുണ്ട്. എന്നാൽ എന്തിനും പരസഹായം ആവശ്യമാണ്. ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിൽ താമസസ്ഥലത്ത് കഴിയുകയാണ് ഈ പ്രവാസി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!