നേരത്തെ ഹജ്ജ് ചെയ്ത ആഭ്യന്തര തീർഥാടകർക്ക് വീണ്ടും ഹജ്ജ് ചെയ്യാൻ അവസരം; അപേക്ഷ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി, ഹജ്ജ് പെർമിറ്റുകൾ ശവ്വാൽ 15ന് വിതരണം ചെയ്യും

സൌദിയിൽ ആഭ്യന്തര ഹജ്ജ് തീർഥാടകരുടെ രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിർവഹിച്ചവർക്കും അവസരം നൽകുന്നതാണ് രണ്ടാംഘട്ടം. അഞ്ച് വർഷമോ അതിൽ കൂടുതലോ വർഷം മുമ്പ് ഹജ്ജ് ചെയ്തവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ഹജ്ജ് മന്ത്രാലയത്തിൻ്റെ വെബ് സൈറ്റ് വഴിയും നുസുക്ക് ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാം.

അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച പൗരന്മാർക്കും വിദേശികളായ താമസക്കാർക്കും (ഇഖാമയുള്ളവർക്ക്), 12 വയസ്സ് പൂർത്തിയായവരാണെങ്കിൽ ഹജ്ജിന് അപേക്ഷിക്കാം. ഇവരുടെ ഇഖാമ കാലാവധി ദുൽ ഹിജ്ജ മാസം അവസാനം വരെ കാലാവധിയുള്ളതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. കൂടാതെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും സാംക്രമിക രോഗങ്ങളിൽ നിന്നും മുക്തമായ ആരോഗ്യസ്ഥിതിയുള്ളവരുമായിരിക്കണം.

മുഹറം ഉൾപ്പെടെ ഒരു റിസർവേഷനിൽ 13 കൂട്ടാളികളെ വരെ ചേർക്കാം. എന്നാൽ അവരെല്ലാം ഒരു പാക്കേജിലായിരിക്കണം. കൂട്ടാളികളേയും മുഹറത്തിനേയും ഓപ്ഷണലായാണ് ചേർക്കുന്നത്. മുഹറം അഞ്ച് വർഷത്തിനള്ളിൽ ഹജ്ജ് ചെയ്തവരാണെങ്കിലും അപേക്ഷിക്കാൻ തടസ്സങ്ങളില്ല. ഇതിനായി വ്യവസ്ഥകളിൽ ഇളവ് ലഭിക്കാൻ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്.

നാല് പാക്കേജുകളിൽ ഇഷ്ടപ്പെട്ടത് അപേക്ഷകർക്ക് തെരഞ്ഞെടുക്കാം. രജിസ്ട്രേഷനിൽ മുൻഗണന അനുസരിച്ചാണ് സീറ്റുകൾ ലഭ്യമാകുക. ഇതിൽ നേരത്തെ ഹജ്ജ് ചെയ്തിട്ടില്ലാത്തവരുടെ രജിസ്ട്രേഷൻ ആദ്യ ഘട്ടത്തിൽ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

 

രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തിയ ശേഷം കോവിഡ് -19, വൈറസ് വാക്സിൻ, മെനിഞ്ചൈറ്റിസ് വാക്സിൻ, സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എന്നീ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടതാണ്. ശവ്വാൽ 15ന് പെർമിറ്റുകൾ വിതരണം ചെയ്ത് തുടങ്ങും.

തെരഞ്ഞെടുക്കപ്പെടുന്നവർ അറിയിപ്പ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ “SADAD” ഇലക്ട്രോണിക് സംവിധാനം വഴി  പണം അടക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം പണം അടക്കാത്തവരുടെ റിസർവേഷൻ സ്വമേധയാ റദ്ധാക്കപ്പെടുമെന്നും ഹജ്ജ് ഉംറ മന്ത്രലായം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!