ആകാശത്ത് ഹോട്ട് എയർ ബലൂണിന് തീ പിടിച്ചു; 2 പേർക്ക് ദാരുണാന്ത്യം – വീഡിയോ

മെക്‌സിക്കോ സിറ്റി: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് മെക്‌സിക്കോയിൽ 2 പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ തീ പിടിത്തത്തിനു പിന്നാലെ താഴേക്കു ചാടിയെന്ന് അധികൃതർ അറിയിച്ചു.

50 വയസ്സുള്ള മധ്യവയസ്കനും 39 വയസ്സുള്ള യുവതിയുമാണു മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു. കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണില്‍ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല.

വീഡിയോ കാണുക…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!