ഉടമയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിട്ടു; 21 വയസുകാരന് അറസ്റ്റില്‍
ബഹ്റൈനില്‍ ബോധപൂര്‍വം വാഹനത്തിന് തീയിട്ട 21 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടമയുടെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീയിട്ട ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാവിനെ തിരിച്ചറിഞ്ഞു. ഒരു മണിക്കൂറിനകം തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273