ദുബൈ ടാക്സിയില്‍ ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴിലവസരം; അഭിമുഖം വെള്ളിയാഴ്ച
ദുബൈ ടാക്സിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴില്‍ അവസരം. ഡ്രൈവര്‍മാര്‍ക്ക് 2500 ദിര്‍ഹം ശമ്പളവും കമ്മീഷനുമാണ് ലഭിക്കുക. 23 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ള എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാം.
അപേക്ഷകര്‍ക്ക് യുഎഇ, ജിസിസി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ടാക്സി ഡ്രൈവര്‍ ജോലിക്ക് നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 2000 മുതല്‍ 2500 ദിര്‍ഹം വരെയുള്ള പ്രതിമാസ ശമ്പളത്തിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സും താമസ സൗകര്യവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. മാര്‍ച്ച് 31ന് ദുബൈ, M-11, അബു ഹൈല്‍ സെന്ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസില്‍ അഭിമുഖം നടക്കും. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെയാണ് അഭിമുഖം.
താത്പര്യമുള്ളവര്‍ താമസ വിസ, യുഎഇ നാഷണല്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ബയോഡേറ്റ, വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകള്‍ എന്നിവ സഹിതമാണ് എത്തേണ്ടത്.
ബൈക്ക് റൈഡര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മോട്ടോര്‍ബൈക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ഓരോ ഡെലിവറിക്കും 7.5 ദിര്‍ഹം വീതമാണ് ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
റമദാന് മാസത്തില്‍ കൂടുതല്‍ പേരും സ്വന്തം വീടുകളിലിരുന്ന് നോമ്പ് തുറക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ കൂടുതല്‍ ഡെലിവറി ജീവനക്കാരുടെ ആവശ്യം വന്ന സാഹചര്യത്തിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273