ഓടിച്ച് കൊണ്ടിരുന്ന വാഹനം വഴിയിൽ കേടായി; പരിശോധിക്കാനായി പുറത്തിറങ്ങിയ മലയാളി പ്രവാസി മറ്റൊരു കാറിടിച്ച് മരിച്ചു

സൌദിയിലെ റിയാദിൽ മലയാളി വാഹനമിടിച്ച് മരിച്ചു. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മൻസിലിൽ സുലൈമാൻ കുഞ്ഞ് (61) ആണ് മരിച്ചത്. സ്വയം ഓടിച്ചിരുന്ന വാഹനം വഴിയിൽ കേടായി നിന്നപ്പോൾ പരിശോധിക്കാൻ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം അത് വഴി വന്ന കാറിടിച്ചാണ് മരിച്ചത്. റിയാദ് എക്സിറ്റ് 18ൽ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടം.

ട്രാൻസ്പോർട്ടിങ് ജോലി ചെയ്തു വരികായിരുന്നു ഇദ്ദേഹം. കോൾഡ് സ്റ്റോറേജ് സൗകര്യമുള്ള മിനിട്രക്കാണ് ഇയാൾ ഓടിച്ചിരുന്നത്. വാഹനം ഓടിച്ചുകൊണ്ടിരിക്കെ സാങ്കേതിക തകരാർ മൂലം വാഹനം അപ്രതീക്ഷിതമായി വഴിയിൽ നിന്നുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

പിന്നീട് പൊലീസെത്തി ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് മാറ്റി. 30 വർഷമായി റിയാദിൽ പ്രവാസിയായ സുലൈമാൻ കുഞ്ഞ് മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്.
പരേതനായ മൈതീൻ കുഞ്ഞ് ആണ് പിതാവ്. ഉമ്മ: മുത്തുബീവി. ഭാര്യ: ജമീല ബീവി. മക്കൾ: മക്കൾ: നിയാസ്, നാസില, പരേതനായ നാസ്‍മിദ്. മരുമകന്‍: ഷറഫുദ്ദീന്‍. അബ്‍ദുല്‍ അസീസ് (പരേതന്‍), അബ്‍ദുല്‍ കലാം, സൗദാ ബീവി (പരേത), അബ്‍ദുല്‍ മജീദ്, ഷാഹിദ, നസീമ, നൗഷാദ്, ഫാത്തിഷ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് ജ്യേഷ്‍ഠ സഹോദര പുത്രൻ നവാസിനെ സഹായിക്കാൻ കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരും കൺവീനർ മെഹബൂബ് കണ്ണൂരും രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!