അബഹ ഉംറ ബസ് അപകടം: ഉംറ ഏജൻസികളുടെ ഓഫീസുകളിൽ പരിശോധന; നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി

അബഹ: കഴിഞ്ഞ ദിവസം നിരവധി ഉംറ തീർഥാടകർ മരിക്കാനിടയായ അബഹ ബസ് അപകടത്തിന് പിന്നാലെ അസീർ മേഖലയിലെ ഉംറ ഏജൻസികളുടെ ഓഫീസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു.

ഖമീസ്​ മുശൈത്തിലെ ‘ബറക്ക’ എന്ന ഉംറ ഗ്രൂപ്പിൽ മക്കയിലേക്ക് പുറപ്പെട്ട ബസാണ് അബഹയിലെ ഷഹാർ അൽറാബത്​ ചുരത്തിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 21 പേർ മരിക്കുകയും, 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം നടന്ന് വരുന്നതിനിടെയാണ് ഉംറ ഏജൻസി ഓഫീസുകളിൽ പരിശോധന ആരംഭിച്ചത്.

ഖമീസ്​ മുശൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് പരിശോധന. പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി ജനറൽ സർവിസ്, ഉംറ ഓഫിസുകൾ അടച്ചുപൂട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ 50-ഓളം ഏജൻസി ഓഫിസുകളാണ് ഖമീസ്​ മുശൈത്ത് പട്ടണത്തിൽ തുറന്നത്. ഇതിൽ ഭൂരിപക്ഷവും മതിയായ അനുമതികളോ രേഖകളൊ ഇല്ലാതെ അധികൃതമായി പ്രവർത്തിക്കുന്നവയായിരുന്നു എന്നാണ് കണ്ടെത്തൽ.

ബസ് അപകടത്തെ തുടർന്ന് ഉംറ സർവിസ് സ്ഥാപനങ്ങളും സർവിസുകളും ബസുകളും ജീവനക്കാരെയും കർശന പരിരോധനക്ക്​ വിധേയമാക്കണമെന്ന് ടിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ നിരവധിപേർ ആവശ്യപ്പെട്ടിരുന്നു.

അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകണമെന്ന് അസീർ മേഖലയിലെ അമീർ പ്രിൻസ് തുർക്കി ബിൻ തലാൽ നിർദ്ദേശിച്ചിരുന്നു. സംഭവത്തിൽ, മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽ-ഖർഖ പരിക്കേറ്റവരെ മഹായിൽ ജനറൽ ആശുപത്രിയും മരിച്ച 20 പേരുടേയും മൃതദേഹങ്ങൾ അടങ്ങുന്ന ആശുപത്രി മോർച്ചറിയും അദ്ദേഹം സന്ദർശിച്ചു.

പരിക്കേറ്റവരുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി, പരിക്കേറ്റവർക്ക് ആശുപത്രി വിടുന്നതുവരെ ആരോഗ്യപരിരക്ഷ നൽകാനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.

 

അപകടത്തിൻ്റെ വീഡിയോകൾ…

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!