ഗോഡൗണിൽ പരിശോധന; കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടികൂടി – ചിത്രങ്ങൾ
സൌദിയിലെ റിയാദിൽ കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടിച്ചെടുത്തു. അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൌസിൽ നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനിരുന്ന കോഴിയിറച്ചിയായിരുന്നു ഇവ. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. പിടിച്ചെടുത്ത കോഴിയിറച്ചിയുടെ ഉറവിടം വ്യക്തമല്ലെന്നും അധികൃതർ പറഞ്ഞു.
ഗോഡൗണിൽ വെച്ച് എക്സ്പയറി തിയതി കഴിഞ്ഞ കോഴിയിറച്ചി വീണ്ടും പാക്ക് ചെയ്യുന്നതായും, ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമെ സാങ്കേതികവും ആരോഗ്യപരവുമായ നിരവധി ലംഘനങ്ങളും കണ്ടെത്തിയതായി അതോറിറ്റി വ്യക്തമാക്കി.
റിയാദ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നിയമലംഘനം നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടുകയും പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളും നശിപ്പിക്കുകയും സ്ഥാപനം സംബന്ധിച്ച എല്ലാ നിയമ നടപടികളും പൂർത്തിയാക്കുകയും ചെയ്തുവെന്ന് അതോറിറ്റി വ്യക്തമാക്കി.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ദയിൽപ്പെട്ടാൽ അക്കാര്യം 19999 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ “Reassure Me” എന്ന ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ SFDA ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273